ശ്രീലങ്കയില്‍ നാശം വിതച്ച്‌ ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത

ശ്രീലങ്കയില്‍ നാശം വിതച്ച്‌ ബുറെവി; കേരളത്തില്‍ അതീവ ജാഗ്രത

0 0
Read Time:1 Minute, 58 Second

ബുറെവി ചുഴലിക്കാറ്റിന്‍റെ ആശങ്കയിലാണ് കേരളം. ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മധ്യകേരളത്തിലും കനത്ത മഴക്ക് സാധ്യത.
തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറെവി ചുഴലിക്കാറ്റ് രാത്രിയിലാണ് ശ്രീലങ്കന്‍ തീരം തൊട്ടത്. ഇന്ന് രാവിലെയോടെ ഗള്‍ഫ് ഓഫ് മാന്നാര്‍ വഴി കന്യാകുമാരി തീരത്ത് എത്തുമെന്നാണ് പ്രവചനം. പാമ്ബന്‍ തീരത്തെത്തുമ്ബോള്‍ ചുഴലിക്കാറ്റിന് മണിക്കൂറില്‍ ഏകദേശം 70 മുതല്‍ 80 കിമീ വരെ വേഗതയുണ്ടാകും. നാളെ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് അതിതീവ്ര ന്യൂനമര്‍ദമാകുമെന്നാണ് വിലയിരുത്തല്‍. തമിഴ്നാട് തീരത്ത് ചുഴലിക്കാറ്റ് എത്തിയാല്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. മധ്യകേരളത്തിലും ശക്തമായ മഴയുണ്ടാകും. കടല്‍ക്ഷോഭം രൂക്ഷമാകാനും സാധ്യതയുണ്ട്. 2849 ക്യാമ്ബുകളാണ് സംസ്ഥാനത്ത് സജ്ജമാക്കിയിരിക്കുന്നത്. അപകട സാധ്യത ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടി ആരംഭിച്ചിട്ടുണ്ട്.
ബുറെവി ശ്രീലങ്കന്‍ തീരം തൊട്ടപ്പോള്‍ കനത്ത നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. വെള്ളപ്പൊക്ക മുന്നറിയിപ്പും ഉണ്ട്. 75000 പേരെ മാറ്റിപ്പാര്‍പ്പിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!