Read Time:1 Minute, 5 Second
www.haqnews.in
മംഗളൂരു:
ശക്തമായ കാറ്റിലും തിരമാലയിലുംപ്പെട്ട് മറിഞ്ഞ ബോട്ടിൽ നിന്ന് 16 പേരെ രക്ഷിച്ചുമംഗളൂരു തീരത്ത് അറബിക്കടലില്‍ മീന്പിടിത്തത്തൊഴിലാളികളുടെ ബോട്ട് മറിഞ്ഞ് രണ്ടു പേര് മരിച്ചു. ബോട്ടിലുണ്ടായിരുന്ന 22 പേരില്‍ 16 പേരെ രക്ഷിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മംഗളൂരു തീരത്തിന് അടുത്തായാണ് അപകടം നടന്നത്. ശക്തമായ കാറ്റിലും തിരമാലയിലും പെട്ട ബോട്ട് മറിയുകയായിരുന്നു.
ബോട്ട് എത്തേണ്ട സമയം കഴിഞ്ഞിട്ടും വിവരമൊന്നും ലഭിക്കാതിരുന്നതോടെ നടത്തിയ തെരച്ചിലിലാണ് ബോട്ട് മറിഞ്ഞ വിവരം അറിയുന്നത്. കാണാതായ നാലു പേര്‍ക്കായി കോസ്റ്റ് ഗാര്‍ഡിന്റെ തെരച്ചില്‍ തുടരുന്നു.