Read Time:1 Minute, 14 Second
ദുബായ്: ഇ.സി.എച്ച് ഫുട്‌ബോള്‍ ക്ലബ്ബിന്റെ അഭിമുഖ്യത്തില്‍ ടീം ജേഴ്സി പ്രകാശനവും മരിച്ചു പോയ ഇതിഹാസഫുട്ബാൾ താരം മറോഡോണയ്ക്ക് ആദരാഞ്ജലികളും അര്‍പ്പിച്ചു.
ഖിസൈസിലെ ടാര്‍ഗറ്റ് ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വേള്‍ഡ് പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ മജ്സിയ ഭാനു, നെല്ലറ ഷംസുദീന് ജേഴ്സി നൽകി പ്രകാശനം ചെയ്തു .
ഇ.സി.എച്ച് ക്ലബ്ബ് മാനേജര്‍മാരായ മുസ്തഫ, അംജദ് അലി, ഷിറാസ് അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു. മറഡോണയുടെ സാന്നിധ്യം യു.എ.ഇ യിലെ കായിക രംഗത്ത് സൃഷ്ടിച്ച ഉണര്‍വിനെ ക്ലബ്ബ് അനുസ്മരിച്ചു. ഡീഗോയുടെ വ്യത്യസ്ത പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു ദുബായിലെ ഫുട്‌ബോള്‍ ആരാധകര്‍ കാല്‍പ്പന്തു മൈതാനിയില്‍ ദൈവത്തിന്റെ ഒപ്പുമായി വിരിഞ്ഞ ഇതിഹാസത്തിന് അവസാന ആദരം നല്‍കിയത്.


