പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി; കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച്‌ വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ

പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി; കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച്‌ വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ

0 0
Read Time:1 Minute, 29 Second

തിരുവനന്തപുരം : ഭാര്യയും ഭര്‍ത്താവും ഒന്നോ രണ്ടോ കുട്ടികളും അടങ്ങുന്ന കുടുംബത്തിന് താമസിക്കാന്‍ പടുക്കൂറ്റന്‍ വീടുകള്‍ കെട്ടുന്നവര്‍ക്ക് ഇരുട്ടടി. കുടുംബാംഗങ്ങളുടെ എണ്ണമനുസരിച്ച്‌ വീടിന്റെ വിസ്തൃതി നിയന്ത്രിക്കണമെന്ന് ശുപാര്‍ശ. അനുവദനീയമായ പരിധിയില്‍ കൂടുതലുള്ള വീടുകള്‍ നിര്‍മിക്കുന്നവരില്‍ നിന്ന് പാറവിലയോടൊപ്പം അധികനികുതി കൂടി ഈടാക്കാനാണ് നീക്കം. പ്രകൃതിവിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനാണിത്.
സുപ്രീംകോടതിവിധിയെത്തുടര്‍ന്ന് പട്ടയഭൂമിയിലെ ഖനനപ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വന്നേക്കുമെന്ന ആശങ്കയ്ക്കിടെയാണ് സമിതിറിപ്പോര്‍ട്ട് പ്രസക്തമാകുന്നത്.
വ്യക്തികള്‍ക്ക് പാറക്വാറിനടത്തിപ്പിന് ലൈസന്‍സ് നല്‍കുന്നതിനുപകരം പൊതു ഉടമസ്ഥതയിലോ സര്‍ക്കാര്‍നിയന്ത്രണത്തിലോ കൊണ്ടുവരണം.
ഖനനത്തിന് സാമൂഹിക നിയന്ത്രണം വേണമെന്നും മുല്ലക്കര രത്‌നാകരന്‍ അധ്യക്ഷനായ പരിസ്ഥിതിസമിതി നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
50 %
Angry
Angry
50 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!