കാസറഗോഡ്:
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്ത് ആരിക്കാടി ഡിവിഷനിൽ നിന്നും മൽസരിക്കുന്ന യുഡിഎഫ് സ്ഥാനാർത്ഥിയും മുസ്ലിം ലീഗ് നേതാവും മണ്ഡലം മുസ്ലിംലീഗ് ട്രഷറർറുമായ അഷ്‌റഫ് കർള പാണക്കാട് കൊടപ്പനക്കൽ തറവടിലെത്തി അനുഗ്രഹഹം വാങ്ങി.
സയ്യദ് മുഹമ്മദലി
ശിഹാബ് തങ്ങളുടെ ഖബറിടത്തിൽ പ്രാർത്ഥനയും നടത്തി . പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങൾ മുസ്ലിലീഗ് അഖിലേന്ത്യ ജനനർ സെക്രടറി പി കെ കുഞ്ഞാലി കുട്ടി, പാണക്കാട് ബഷീർഅലി ശിഹാബ് തങ്ങൾ എന്നിവരെ സന്ദർശിച്ചു അനുഗ്രം വാങ്ങി.
നാടിന്റെ വിവിധ കാര്യങ്ങളിൽ സജീവമായി ഇടപെട്ട് ജന ശ്രദ്ധേയനായ അഷ്റഫ് കർള ജനപ്രതിനിധിയാവേണ്ടത് അനിവാര്യമാണെന്നും ഇവിടുത്തെ പൊതു ജനങ്ങൾ പറയുന്നു. സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ ജാതി മത രാഷ്ട്രീയ ഭേതമന്യേ പ്രവർത്തിക്കുന്ന ജില്ലയിലെ നേതാവ് കൂടിയാണ് ഇദ്ദേഹം.
മസ്കറ്റ് കെ എം സി സി ഉപദേശകസമിതി ചെയർമാനും വാണിജ്യ പ്രമുഖനു മായ അബ്ദുൽ ലത്തീഫ് ഉപ്പള ഗേറ്റ്, മുസ്ലിം യുത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ കെ എം അഷ്‌റഫ്, വ്യവസായ പ്രമുഖർ , അഷ്‌റഫ് കോട്ടക്കൽ കെ വി യുസഫ് സിദ്ദീഖ് പേരാൽ എന്നിവർ സംബന്ധിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി അഷ്‌റഫ് കർളയുടെ തുടക്കം പാണക്കാട് കൊടപ്പനക്കൽ തറവടിലെ അനുഗ്രഹഹത്തോടെ