കോവിഡ് വൈറസുമായി ബന്ധപ്പെട്ട് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം നടപ്പാക്കാന്‍ കേരളം വിസമ്മതിക്കുന്നതിനെതിരെ പ്രവാസലോകത്ത് പ്രതിഷേധം ശക്തമാകുന്നു. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കില്‍ ക്വാറന്‍റൈന്‍ ആവശ്യമില്ലെന്ന കേന്ദ്രതീരുമാനം കേരളത്തിലും നടപ്പാക്കണമെന്നാണ് പ്രവാസ ലോകം ആവശ്യപ്പെടുന്നു.
അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് വോട്ട് ചെയ്യാന്‍ ക്വാറന്‍റൈന്‍ നിബന്ധന പിന്‍വലിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയില്‍ വിദേശത്തു നിന്നുള്ളവരുടെ കാര്യത്തില്‍ നിഷേധ നിലപാടാണ് സംസ്ഥാനം തുടരുന്നതെന്ന ആക്ഷേപം ശക്തമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ പ്രവാസികളുടെ എത്തുന്നത് തടയുകയെന്ന ലക്ഷ്യം പിന്നിലുണ്ടെന്നാണ് യു.ഡി.എഫ് പോഷക സംഘടനകളുടെ കുറ്റപ്പെടുത്തല്‍.

കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുളളവര്‍ക്ക് ക്വാറന്‍റൈന്‍ വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍; കേരളം വിസമ്മതിക്കുന്നു; പ്രതിഷേധം ശക്തമാക്കി പ്രവാസികൾ
Read Time:1 Minute, 29 Second