യു.എ.ഇയില്‍ ഇനി വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാൻ സ്വദേശി സ്പോൺസറുടെ ആവശ്യമില്ല

0 0
Read Time:2 Minute, 2 Second

യു.എ.ഇയില്‍ ഇനി പ്രവാസികളുടെ സമ്ബൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാം. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്ബനി ഉടമസ്ഥാവകാശ നിയമത്തില്‍ പ്രസിഡന്റാണ് ഭേദഗതി വരുത്തി ഉത്തരവിറക്കിയത്.

കമ്ബനി ഉടസ്ഥവകാശ നിയമത്തില്‍ വലിയ മാറ്റങ്ങളാണ് യു.എ.ഇ പ്രഖ്യാപിച്ചത്. ഭേദഗതികളില്‍ പലതും ഡിസംബര്‍ ഒന്ന് മുതല്‍ നിലവില്‍ വരും. ചിലത് ആറ് മാസത്തിന് ശേഷവും പ്രാബല്യത്തിലാകും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്ബനികള്‍ തുടങ്ങുന്നതിന് 51 ശതമാനം ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന് നിബന്ധനയുണ്ടായിരുന്നു. ഇത് ഒഴിവാക്കി പൂര്‍ണമായും പ്രവാസികളുടെ ഓഹരി പങ്കാളിത്തത്തില്‍ ഓണ്‍ഷോറില്‍ സ്ഥാപനങ്ങള്‍ തുടങ്ങാം.

എണ്ണഖനനം, ഊര്‍ജോല്‍പാദനം, പൊതുഗതാഗതം, സര്‍ക്കാര്‍ സ്ഥാപനം തുടങ്ങി തന്ത്രപ്രധാന മേഖലകളില്‍ പക്ഷെ, വിദേശ നിക്ഷേപത്തിന് നിയന്ത്രണങ്ങള്‍ തുടരും. കമ്ബനികളുടെ 70 ശതമാനം ഷെയറുകളും ഇനി ഓഹിരി വിപണികളിലൂടെ പൊതുജനങ്ങള്‍ക്ക് വില്‍ക്കാം. നേരത്തേ 30 ശതമാനം ഷെയറുകള്‍ മാത്രമാണ് അനുവദിച്ചിരുന്നത്. വീഴ്ചകളുണ്ടായാല്‍ കമ്ബനികളുടെ ചെയര്‍മാനും സീനിയര്‍ ഉദ്യോഗസ്ഥര്‍ക്കും എതിരെ ഓഹരി ഉടമകള്‍ക്ക് സിവില്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യാനും പുതിയ നിയമം അനുമതി നല്‍കുന്നുണ്ട്. പുതിയ നിയമം കൂടുതല്‍ വിദേശനിക്ഷേപം യു.എ.ഇയിലെത്തിക്കും എന്നാണ് കണക്കാക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!