Read Time:1 Minute, 1 Second
www.haqnews.in
മഞ്ചേശ്വരം ബ്ലോക്ക് ഇച്ചിലങ്കോട് ഡിവിഷനിൽ നിന്ന് പിഡിപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സഫാ അഫ്സർ മള്ളങ്കൈ
ബന്തിയോട് : തദ്ദേശ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം ബ്ലോക്ക് ഇച്ചിലങ്കോട് ഡിവിഷനിൽ നിന്ന് പിഡിപി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് സഫാ അഫ്സർ മള്ളങ്കൈ.
പിഡിപി മഞ്ചേശ്വരം മണ്ഡലം ട്രഷറർ അഫ്സറിന്റെ ഭാര്യയാണ് സ്ഥാനാർത്ഥി. പിസിഎഫ് ബഹ്റൈൻ സെക്രട്ടറിയും കൂടിയായിരുന്നു അഫ്സർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മംഗൽപാടി പഞ്ചായത്തിൽ പിഡിപി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ഒമ്പതാം വാർഡ് കൂടി ഉൾപ്പെട്ട ഡിവിഷൻ കൂടിയാണ് ഇച്ചിലങ്കോട്.