Read Time:55 Second
www.haqnews.in
കുമ്പള : SKSSF കുമ്പള മേഖല സർഗലയം സമാപിച്ചു. കളത്തൂർ ഖാളി അക്കാദമിയിൽ നടന്ന കുമ്പള മേഖല സർഗലയം മേഖല സെക്ട്രറി റാസിഖ് ഹുദവി പേരാൽ ഉദ്ഘാടനം ചെയ്തു. മേഖല വൈസ് പ്രസിഡന്റ് നാസർ ഫൈസി അംഗഡിമൊഗർ അധ്യക്ഷത വഹിച്ചു. മേഖല സർഗലയം സെക്രട്ടറി അഫ്രീദ് അസ്ഹരി മണ്ണംകുഴി സ്വാഗതം പറഞ്ഞു.
SKSSF ജില്ലാ സെക്രട്ടറി PH അസ്‌ഹരി ആദൂർ, റഫീഖ് ദാരിമി, ഇല്യാസ് ഹുദവി, ശകീൽ അസ്ഹരി, ഉനൈസ് മൗലവി, യുസുഫ് ബംബ്രാണ, കരീം ഫൈസി, സുബൈഹ് ഉറുമി, ഫസൽ ആരിക്കാടി, എന്നിവർ സംബന്ധിച്ചു.
മംഗൽപാടി ക്ലസ്റ്റർ ചാമ്പ്യൻസ് പട്ടവും ആരിക്കാടി ക്ലസ്റ്റർ റണ്ണേഴ്‌സും കരസ്ഥമാക്കി.