Read Time:1 Minute, 15 Second
ഉപ്പള: വടിക്കഷ്ണം കൊണ്ട് ഉയരങ്ങളിൽ ചാടി തരംഗമായ ഉപ്പള മൂസോടിയിലെ താരത്തിന് എം.എൻ ഫ്രണ്ട്സ് മൂസോടിയുടെ സ്നേഹോപഹാരം
മലബാർ മൂസോടി താരം അഫ്സലിന് കോതമംഗലം അക്കാദമിയിലേക്ക് പോകുമ്പോൾ അവന്റ വീട്ടുകാരുമായി ബന്ധപ്പെടാനും, പഠനസംബന്ധമായ ഓൺലൈൻ ക്ലാസിന് വേണ്ടിയും,പോൾ വാട്ട് പോലെയുള്ള സ്പോർട്സ് വീഡിയോസ് കാണുവാനും വേണ്ടിയാണ് M.N FRIENDS MOOSODI മൊബൈൽ ഫോൺ സമ്മാനമായി നൽകിയത്.
ഈ ലോക്ക്ഡൗൺ കാലത്ത് അഫ്സലിന്റെ വീഡിയോ വൈറലാവുകയും നിരവധി സംഘടനകളും,ക്ലബുകളും ആദരിക്കുകയും ചെയ്തിരുന്നു. കൂടാതെ കൂടുതൽ പരിശീലനത്തിനും മറ്റുമായി സ്പോർസ് കൗൺസിൽ മുന്നോട്ട് വന്നതും ശ്രദ്ദേയമാണ്.
ചടങ്ങിൽ മുഹമ്മദ് കുഞ്ഞി, MN FRIENDS പ്രസിഡണ്ട് നവ്സു,സെക്രട്ടറി മജീദ് ,മറ്റു ഭാരവാഹികൾ മൊബൈൽ ഫോൺ അഫ്സലിനെ ഏൽപ്പിച്ചു .