കാസറഗോഡ്:
തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിൽ നിന്നും ത്രിതല പഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ നാമനിർദേശപത്രികകൾ കാസർകോട് ജില്ലാ കളക്ട്രേറ്റിലും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കുമ്പള പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിച്ചു.
കുമ്പള ലീഗ് ഓഫീസിൽ നിന്നും നേരത്തെ നിശ്ചയിച്ച പ്രകാരം രാവിലെ 11 മണിക്ക് കോവിഡ്പ്രോട്ടോകോൾ പാലിച്ചാണ് നോമിനിഷൻ നൽകിയത്.
കുമ്പള ലീഗ് ഓഫിസിൽ നടന്ന ചടങ്ങിൽ എൻ.എ നെല്ലിക്കുന്ന് എം.എൽ.എ , വി പി അബ്ദുൽ കാദർ, വി എം മുനീർ ഹാജി, എം അബ്ബാസ് എ.കെ ആരിഫ് , അഡ്വക്കേറ്റ് സക്കീർ അഹമ്മദ്, അഷ്‌റഫ് കൊടിയമ്മ ബി.എൻ മുഹമ്മദ് അലി , ഇബ്‌റാഹിം ബത്തേരി, കെ. വി യുസഫ് മുസ്ലിം ലീഗ് പോഷക സങ്കടനകളുടെ വാർഡ് പഞ്ചയാത്ത് മണ്ഡലം ജില്ലാ നേതാക്കൾ സംബന്ധിച്ചു.
സയ്യദ് ഹാദി തങ്ങൾ, സയ്യദ് യാഹിയ തങ്ങൾആരിക്കാടി എന്നിവർ പ്രാർത്ഥനക്ക് നേതൃത്തം നൽകി. കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിലേക്ക് ആരിക്കാടി ഡിവിഷനിൽ നിന്നും മത്സരിക്കുന്ന മുസ്ലിം ലീഗ് മണ്ഡലം ട്രഷറർ അഷ്റഫ് കർള കാസറഗോഡ് ബ്ലോക്ക് പഞ്ചയാത്തിലാണ് നാമനിർദേശപത്രിക നൽകിയത്.