ഉപ്പള:
മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡിൽ നിന്നും മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഇ പ്രാവശ്യം മത്സരിക്കുന്നത് കെ.എം.സി.സി നേതാവ്.
കോട്ട അബ്ദുൽ ഖാദർ എന്ന അട്ക്ക സ്വദേശി ഇന്ന് നാമനിർദേശ പത്രിക സമർപ്പിച്ചു.
മുസ്ലിം ലീഗ് കാണിച്ചു കൊടുത്ത നേരിന്റെ പാത പിന്തുടർന്ന് ഇന്ന് രാവിലെ 11 മണിക്കാണ് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കുന്നത്.
ജനങ്ങളുടെ പിന്തുണയും, പ്രാർത്ഥനയും ആവശ്യപ്പെടുന്ന അബ്ദുൽ ഖാദർ മള്ളങ്കൈ ഫഖീർ വലി ദർഗ്ഗയിൽ പ്രാർത്ഥനക്ക് ശേഷമാണ് നിറഞ്ഞ ആത്മ വിശ്വാസത്തോടെ നാമനിർദേശപത്രം സമർപ്പിക്കാൻ എത്തിയത്.
കാസറഗോഡ് ജില്ലയിൽ തന്നെ കെ.എം.സി.സി നേതാവ് മത്സര രംഗത്തെത്തിയത് പ്രവാസികളിൽ ആവേശമുളവാക്കുന്നുണ്ട്. ബിജെപിയുടെ കയ്യിലുള്ള സീറ്റ് തിരിച്ചു പിടിക്കാനും വികസനത്തിന്റെ പുതിയ അധ്യായം തീർക്കാനും അദ്ദേഹത്തിന് കഴിയുമെന്ന ആത്മ വിശ്വാസം ജനങ്ങൾക്കുണ്ട്.
മംഗൽപാടി പഞ്ചായത്ത് പതിനേഴാം വാർഡ് അട്ക്കയിൽ നിന്നാണ് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയായി ഏണി ചിഹ്നത്തിൽ ഇദ്ദേഹം മത്സരിക്കുന്നത്.