ഒരൊറ്റ മുസ്ലിം എം എൽ എ പോലുമില്ലാതെ നിതീഷ് സർക്കാർ; ബിഹാറിൽ 68വർഷത്തിനിടെ ഇതാദ്യം

ഒരൊറ്റ മുസ്ലിം എം എൽ എ പോലുമില്ലാതെ നിതീഷ് സർക്കാർ; ബിഹാറിൽ 68വർഷത്തിനിടെ ഇതാദ്യം

0 0
Read Time:8 Minute, 8 Second

പട്​ന: സ്വാതന്ത്ര്യലബ്​ധിക്കുശേഷം ഇതാദ്യമായി ഒ​െരാറ്റ മുസ്​ലിം എം.എല്‍.എ പോലുമില്ലാതെ ബിഹാര്‍ നിയമസഭയിലെ ഭരണസഖ്യം. എന്‍.ഡി.എയിലെ ബി.ജെ.പി, ജെ.ഡി.യു, ഹിന്ദുസ്ഥാനി അവാം മോര്‍ച്ച സെക്യുലര്‍, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി എന്നിവയില്‍​ മുസ്​ലിം വിഭാഗത്തില്‍നിന്ന്​ ഒരൊറ്റ എം‌.എല്‍.‌എ പോലുമില്ല. സംസ്​ഥാനത്തെ ജനസംഖ്യയുടെ 16 ശതമാനം വരും മുസ്​ലിംകള്‍. ഇവരോടുള്ള എന്‍.ഡി.എയുടെ അവഗണനയാണ്​ തെരഞ്ഞെടുപ്പ്​ ഫലം കാണിക്കുന്നതെന്ന്​ രാഷ്​ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഈ നാല്​ പാര്‍ട്ടികളില്‍ ജെ.ഡി.യു മാത്രമാണ് 11​ മുസ്​ലിം സ്ഥാനാര്‍ഥികളെ നിര്‍ത്തിയത്​. എന്നാല്‍, ഇവരെല്ലാം തോറ്റു. സോഷ്യലിസ്​റ്റ്​ മതേതര വാദിയായി നിലകൊള്ളുന്ന നിതീഷ്​ കുമാര്‍ ഏഴാം തവണ മുഖ്യമന്ത്രിയായി സത്യപ്രതിജ്​ഞ ചെയ്യു​േമ്ബാള്‍ ഒരു മുസ്​ലിം അംഗം പോലും ഇല്ലാ​െതയാകും മന്ത്രിസഭ​ രൂപീകരിക്കുക.

ലോക്​ ജനശക്തി പാര്‍ട്ടി ഒഴികെ എന്‍.ഡി.എയിലില്ലാത്ത മറ്റു കക്ഷികള്‍ക്കെല്ലാം മുസ്​ലിം സ്​ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്​. ആര്‍.ജെ.ഡിയില്‍ 75 എം.എല്‍.എമാരില്‍ എട്ടുപേര്‍ മുസ്​ലിംകളാണ്​. കോണ്‍ഗ്രസിന് 19ല്‍ നാല്​, അസദുദ്ദീന്‍ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മില്‍ അഞ്ച്​, ഇടതുപാര്‍ട്ടികളില്‍ 16ല്‍ ഒരാള്‍ എന്നിങ്ങനെ മുസ്​ലിം എം.എല്‍.എമാരുണ്ട്​. ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ഏക എം‌.എല്‍.‌എയും മുസ്​ലിംമാണ്.

സോഷ്യലിസ്​റ്റ്​ പാരമ്ബര്യത്തില്‍ ഉദയം ചെയ്​ത ജെ.ഡി.യുവില്‍ മുസ്​ലിം എം.എല്‍.എമാരില്ലാത്തത്​ വന്‍ തിരിച്ചടി തന്നെയാണെന്ന്​ 40 വര്‍ഷത്തിലേറെയായി ലാലു പ്രസാദിനും നിതീഷിനുമൊപ്പം പ്രവര്‍ത്തിച്ച മുതിര്‍ന്ന സോഷ്യലിസ്​റ്റ്​ നേതാവ് ശിവാനന്ദ് തിവാരി ആരോപിച്ചു. ‘ജെ.ഡി.യുവിനെ ബി.ജെ.പി കീഴടക്കുകയാണ്​. സീമാഞ്ചല്‍, മിഥില മേഖലകളിലെ തെരഞ്ഞെടുപ്പ്​ പ്രചാരണ യോഗങ്ങള്‍ ഇതി​െന്‍റ ഉദാഹരണമാണ്​. പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ് ശ്രീറാം എന്ന് ആക്രോശിക്കു​േമ്ബാഴും ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370ല്‍ ഭേദഗതി വരുത്തിയതിനെ കുറിച്ച്‌​ സംസാരിക്കു​േമ്ബാഴും നിതീഷ് കാഴ്ചക്കാരനായി മാറുകയായിരുന്നു.

ജനരോഷവും ഭരണവിരുദ്ധതയും നേരിടുന്ന നിതീഷ്​ സര്‍ക്കാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഉത്തര്‍പ്രദേശ്​ മുഖ്യമന്ത്രി യോഗി ആദിത്യനാഥി​െന്‍റയും വര്‍ഗീയ ധ്രുവീകരണ പ്രസംഗങ്ങളില്‍നിന്ന്​ ലാഭം കണ്ടെത്തി. ബി.ജെ.പിയും ജെ.ഡി.യുവും ഒന്നാണെന്ന്​ ന്യൂനപക്ഷങ്ങള്‍ വിലയിരുത്തി.​ അതിനാല്‍ തന്നെ അവര്‍ നിതീഷിന്​ വോട്ട് ചെയ്തില്ല’ -ശിവാനന്ദ് തിവാരി പറഞ്ഞു.

‘ശ്രീകൃഷ്ണ സിന്‍ഹക്ക്​ ശേഷം ഏറ്റവും കൂടുതല്‍ കാലം ബിഹാര്‍ മുഖ്യമന്ത്രിയാകാനുള്ള ചരിത്രം സൃഷ്​ടിക്കുന്നതി​െന്‍റ വക്കിലാണ് നിതീഷ്​. ഒരു മുസ്​ലിം എം‌.എല്‍.‌എ ഇല്ലാത്ത സഖ്യത്തിന് നേതൃത്വം നല്‍കിയ വ്യക്തിയെന്ന നിലയിലും അദ്ദേഹം ചരിത്രത്തി​െന്‍റ ഭാഗമാകും’ -ശിവാനന്ദ് തിവാരി കൂട്ടിച്ചേര്‍ത്തു.

ജെ.ഡി.യുവി​െന്‍റ ഉദ്​ഭവവും വളര്‍ച്ചയും പ്രത്യയശാസ്ത്രവുമെല്ലാം ഒരിക്കലും ബി.ജെ.പിയുമായി സാമ്യമുള്ളതല്ല. 1970കളില്‍ ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന അബ്​ദുല്‍ ഗഫൂര്‍ സമത പാര്‍ട്ടിയുടെ സ്ഥാപകരിലൊരാളായിരുന്നു. ഇതില്‍നിന്നാണ്​ 1999ല്‍ ജെ.ഡി.യു പിറക്കുന്നത്​. സോഷ്യലിസ്​റ്റ്​ നേതാവ്​ ജോര്‍ജ്​ ഫെര്‍ണാണ്ടസായിരുന്നു സമതയുടെയും പിന്നീട് ജെ.ഡി.യുവി​െന്‍റയും തലവന്‍.

1952ല്‍ ബിഹാറിലെ ആദ്യ നിയമസഭ തെരഞ്ഞെടുപ്പ് മുതല്‍ മുസ്​ലിംകള്‍ ഭരണഘടനാ പദവികള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസ്, സംയുക്ത സോഷ്യലിസ്​റ്റ്​ പാര്‍ട്ടി, ജനതാ പാര്‍ട്ടി, ജനതാദള്‍, ആര്‍‌.ജെ.ഡി എന്നിവരുടെ ഭരണത്തിന്‍ കീഴിലും നിതീഷി​െന്‍റ നേതൃത്വത്തിലെ കഴിഞ്ഞ ബി.ജെ.പി-ജെ.ഡി.യു സഖ്യത്തിന് കീഴില്‍ പോലും മുസ്​ലിംകള്‍ക്ക്​ ഉന്നത പദവികള്‍ ലഭിച്ചിരുന്നു. ലാലു പ്രസാദ്​ മുഖ്യമന്ത്രിയായിരിക്കെ ഗുലാം സര്‍വര്‍ സ്പീക്കറായിരുന്നു. ജബീര്‍ ഹുസൈന്‍ നിയമസഭ സമിതി ചെയര്‍പേഴ്‌സണുമായിരുന്നു.

2015ല്‍ ജെ.ഡി.യു, ആര്‍‌.ജെ.‌ഡി, കോണ്‍ഗ്രസ് സഖ്യത്തെ നിതീഷ് നയിച്ചപ്പോള്‍ അബ്​ദുല്‍ ബാരി സിദ്ദീഖി ധനമന്ത്രിയായിരുന്നു. 2017ല്‍ നിതീഷ് എന്‍.ഡി.എയില്‍ തിരിച്ചെത്തിയ ശേഷം സിക്തയില്‍ നിന്നുള്ള ജെ.ഡി.യു നിയമസഭാംഗമായ ഖുര്‍ഷിദ് ഫിറോസും മന്ത്രിസഭയില്‍ ഉണ്ടായിരുന്നു. അതേസമയം, ‘ജയ് ശ്രീറാം’ വിളിക്കാനും കാവിയെ പുണരുന്നതിലും ഇദ്ദേഹം ഉത്സാഹിയാണ്​.

മുമ്ബ്​ സുശീല്‍ കുമാര്‍ മോദിയെ മാറ്റി താര്‍ക്കിഷോര്‍ പ്രസാദ്, രേണു ദേവി എന്നിവരെ ഉപമുഖ്യമന്ത്രിമാരാക്കാനുള്ള ബി.ജെ.പി കേന്ദ്ര നേതൃത്വത്തി​െന്‍റ തീരുമാനം നിതീഷിന് അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി-എല്‍.കെ. അദ്വാനി വിഭാഗത്തി​െന്‍റ നേതാക്കളില്‍ ഒരാളായിരുന്നു സുശീല്‍. തര്‍ക്കിഷോര്‍ വര്‍ഗീയ രാഷ്​ട്രീയത്തി​െന്‍റ പ്രതിപുരുഷനാണ്​​. മുസ്​ലിം ഭൂരിപക്ഷമുള്ള കതിഹാറില്‍ നിന്നുള്ള എം‌.എല്‍.‌എ കൂടിയാണ്​ ഇദ്ദേഹം.

വര്‍ഗീയത, കുറ്റകൃത്യം, അഴിമതി എന്നിവയുമായി യാതൊരു വിട്ടുവീഴ്ചയുമില്ലാത്ത നയമാണ്​ നിതീഷ്​ പ്രഖ്യാപിച്ചിരിക്കുന്നത്​. ഇതൊരു തമാശയായി മാറുകയാണെന്ന്​ സാമൂഹിക സാമ്ബത്തിക ശാസ്ത്രജ്ഞനും എ.എന്‍. സിന്‍ഹ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിലെ പ്രഫസറുമായ ഡി.എം. ദിവാകര്‍ പറഞ്ഞു.

മുസ്​ലിംകളെ രണ്ടാംകിട പൗരന്‍മാരാക്കി മാറ്റാനും അവരെ ഭരണത്തില്‍നിന്ന്​ അകറ്റി നിര്‍ത്താനുമുള്ള ആര്‍.എസ്​.എസി​െന്‍റ കുതന്ത്രങ്ങളാണ്​ ഇവിടെ വിജയിക്കുന്നത്​. ജെ.ഡി.യുവിനെ അമിത്​ഷായും നരേന്ദ്ര മോദിയും സമഗ്രമായി കീഴടക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുകയാണെന്നും രാഷ്​ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!