മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഓ.എം.റഷീദ് തൽസ്ഥാനം രാജിവെച്ചു; കൂടുതൽ പേരുടെ രാജിക്ക് സാധ്യത

മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഓ.എം.റഷീദ് തൽസ്ഥാനം രാജിവെച്ചു; കൂടുതൽ പേരുടെ രാജിക്ക് സാധ്യത

0 0
Read Time:3 Minute, 47 Second

ഉപ്പള:മംഗൽപാടി മണ്ഡലം കോൺഗ്രസ് ജനറൽ സെക്രെട്ടറി ഓ. എം. റഷീദ് തൽസ്ഥാനം രാജി വെച്ചു. സാധാ പ്രവർത്തകനായി പാർട്ടിയിൽ തുടരാനാണ് തീരുമാനം.കൂടുതൽ പേർ വരും ദിവസങ്ങളിൽ രാജിവെക്കുമെന്ന് അറിയുന്നു.

കോൺഗ്രസ്സ് പ്രസ്ഥാനത്തെ മംഗൽപാടി മണ്ഡലത്തിൽ വേരറ്റു പോകാതെ നില നിർത്താൻ ആത്മാർഥതയുള്ള പാർട്ടി പ്രവർത്തകർ ജീവൻ മരണ പോരാട്ടം നടത്തുമ്പോൾ, പാർട്ടി പരിപാടികളിൽ സഹകരിക്കാതെയും മറ്റുള്ളവരുടെ ഇടയിൽ പാർട്ടിയെ ഇകഴ്ത്തുകയും ,എന്നാൽ ഉപരിപ്ലവമായി നേതാക്കളെ മുഖം കാണിക്കുകയും ചെയ്യുന്ന ചില സ്വയം കല്പിത നേതാക്കളുടെ പ്രവർത്തിയിൽ പ്രതിഷേധിച്ചാണ് രാജി.

പാർട്ടിയുടെ എല്ലാ പരിപാടികളിലും പങ്കെടുക്കുകയും, പാർട്ടി പറയുന്ന പദ്ധതികൾ നടപ്പിലാക്കുകയും ചെയ്യുന്ന പ്രവർത്തകരെയല്ല മേൽ ഘടകങ്ങൾക്ക് വേണ്ടത്എന്ന് തോന്നിപോകും അവരുടെ പ്രവർത്തി കണ്ടാൽ. മറിച്ചു മേൽ ഘടകങ്ങളിലെ നേതാക്കൾക്ക് ഓശാന പാടുകയും, അവരുടെ ഇഷ്ടത്തിനൊത്തു തുള്ളുകയും ചെയ്‌താൽ എവിടെ നിന്നോ ലഭിക്കുന്ന നോമിനേഷനിലൂടെ മേൽഘടകത്തിൽ സ്ഥാനം ലഭിക്കും.

ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണ്ണയം പോലും ആത്മാഭിമാനമുള്ള കോൺഗ്രസ്സ് പ്രവർത്തകർക്ക് വേദനയുളവാക്കുന്നതാണ്. കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റിൽ മുസ്ലീം ലീഗ് സ്ഥാനാർത്തിയെ പ്രഘ്യപിക്കുകയും, ചില കോണുകളിൽ നിന്നും എതിർ ശബ്ദമുയർന്നപ്പോൾ, അതേ സ്ഥാനർത്തിയെ തന്നെ കൈ പത്തി ചിഹ്നത്തിൽ മത്സരിപ്പിക്കാൻ ‘എങ്ങു നിന്നോ’ ധാരണയായതും യഥാർത്ഥ കോൺഗ്രസുകാരെ അപമാനിക്കുന്നതിനു തുല്യമാണ്. ഇതിനു ചിലർ ചിലരുമായി ചേർന്ന് പാർട്ടിയെ ഒരു കോക്കസിനു മുന്നിൽ അടിയറവെച്ചതതും, മറ്റുള്ളവരുടെ ആലയിൽ കൊണ്ടു പോയി കെട്ടിയതും കോൺഗ്രസ്സ് പാർട്ടിയെ ആത്മാർത്ഥമായി സ്നേഹിക്കുന്നവർക്ക് അംഗീകരിക്കാനാവില്ല.

താത്കാലിക സ്വയം നേട്ടത്തിനായി,
മംഗൽപാടി മണ്ഡലത്തിൽ കോൺഗ്രസ്സ് പാർട്ടി ക്ഷയിക്കണമെന്ന് ശപഥം ചെയ്ത ആളുകളുടെ അടുക്കളയിൽ കോൺഗ്രസ്സിന്റെ ആദർശത്തെയും, ആശയത്തെയും കൊണ്ടു പോയി തളച്ചിടാൻ ശ്രമിക്കുന്ന ആളുകൾ കാലത്തിനു മുന്നിൽ മറുപടി പറയേണ്ടി വരും.

നിങ്ങൾ ജനിക്കുന്നതിനു മുമ്പ് കോൺഗ്രസ്സ് ഈ ലോകത്ത് ജന്മമെടുത്തിട്ടുണ്ട്. നിങ്ങൾ മരിച്ചു മണ്ണടഞ്ഞാലും കോൺഗ്രസ്‌ ഈ ഭൂമിയിൽ അവശേഷിക്കും. എന്റെ തലയിലാണ് പാർട്ടിയെന്നും, എന്റെ കീഴിലാണ് പാർട്ടി പ്രവർത്തകർ എന്നുമുള്ള ദാർഢ്ശ്യവും, അഹങ്കാരവും ഒഴിവാക്കാൻ അത്തരം പകൽ നേതാക്കൾ ശ്രമിക്കണം. ഇല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ഉപ്പ് വെച്ച കലം പോലെയാവുമെന്നും ഓ. എം. റഷീദ് പറഞ്ഞു.

Happy
Happy
0 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
50 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!