പത്തനംതിട്ട: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രായംതികയാന്‍ കാത്തിരിക്കുകയാണ് ഈ എസ്‌എഫ്‌ഐക്കാരി. ഇക്കുറി സ്ഥാനാര്‍ത്ഥികളുടെ കൂട്ടത്തില്‍ പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയുമുണ്ട്. എന്നാല്‍ ചെറിയൊരു പ്രശ്നമുണ്ട്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം മാത്രമേ രേഷ്മക്ക് പത്രിക സമര്‍പ്പിക്കാനാകൂ. ജ്യോതിഷികള്‍ ആരെങ്കിലും സമയം നിശ്ചയിച്ച് നല്‍കിയതിനാലല്ല. ആ ദിവസത്തിന് തൊട്ട് തലേന്നാള്‍ മാത്രമേ രേഷ്മക്ക് 21 വയസ് പൂര്‍ത്തിയാകൂ.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാന്‍ വേണ്ട കുറഞ്ഞ പ്രായപരിധിയായ 21 വയസ്സ്.
പത്തനംതിട്ട ജില്ലയിലെ എസ്.എഫ്.ഐയുടെ പെണ്‍ കരുത്താണ് രേഷ്മ. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അംഗവും. ഇത്തവണ പതിനൊന്നാം വാര്‍ഡിലുള്ളവര്‍ തന്നെ വിജയിപ്പിക്കുമെന്നാണ് രേഷ്മയുടെ പ്രതീക്ഷ. മകളായും, സഹോദരിയായും, അനിയത്തിയായും വോട്ടര്‍ മാര്‍ തന്നെ സ്വീകരിച്ചു. വാര്‍ഡിലെ താമസക്കാരി കൂടിയായതിനാല്‍ വിജയം ഉറപ്പാണെന്ന ശുഭ പ്രതീക്ഷയിലാണ് രേഷ്മ.
നവംബര്‍ പതിനെട്ടിനെ രേഷ്മക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള പ്രായം തികയുകയുള്ളൂ. 21 തികഞ്ഞ് പിറ്റേ ദിവസം തന്നെ നോമിനേഷന്‍ കൊടുക്കുന്ന ആദ്യ സ്ഥാനാര്‍ത്ഥിയാവും രേഷ്മ. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 19നാണ്. ഇതിന് തലേ ദിവസമാണ് രേഷ്മയ്ക്ക് 21 വയസ് തികയുന്നത്. തൊട്ടുപിന്നാലെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം.
സിപിഎംന്റെ അരിവാള്‍ ചുറ്റിക നക്ഷത്രത്തിലാണ് രേഷ്മ മത്സരിക്കുന്നത്. എന്നുവച്ച് രേഷ്മ രാഷ്ട്രീയത്തില്‍ കന്നിക്കാരിയെന്നൊന്നും പറയാനാവില്ല, പൊതുപ്രവര്‍ത്തന പാരമ്ബര്യം കുറച്ചുണ്ട്. കോന്നി വിഎന്‍.എസ് കോളേജില്‍ ബിബിഎ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കുമ്ബോഴാണ് എസ്‌എഫ് ഐ പാനലില്‍ വിജയിച്ച് രാഷ്ട്രീയത്തിലെത്തുന്നത്.പിന്നെ എസ്‌എഫ്‌ഐ ജില്ലാ കമ്മറ്റിയംഗം, ഡിവൈഎഫ്‌ഐ ജില്ലാകമ്മറ്റിയംഗം,ഡിവൈഎഫ്‌ഐ സെക്രട്ടറിയെറ്റംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. ഈ വര്‍ഷം എല്‍എല്‍ബിക്ക് ചേരാനിരിക്കുകയാണ്.
റീസൈക്കിള്‍ കേരളയുമായി ബന്ധപ്പെട്ട് അരുവാപ്പുലം പഞ്ചായത്തില്‍ ആക്രി സാധനങ്ങള്‍ ശേഖരിച്ച വിറ്റ് 1.10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് രേഷ്മയുടെ നേതൃത്വത്തിലാണ്. നാട്ടുകാരുടെ മിക്കപ്രശ്‌നങ്ങളിലും ഇടപെട്ടിറങ്ങുന്ന പ്രവര്‍ത്തകയാണ് രേഷ്മ. അരുവാപ്പുലം തുണ്ടിയംകുൂളം വീട്ടില്‍ റോയി ടി മാത്യുവിന്റെയും മിനി റോയിയുടെയും മകളായ രേഷ്മക്കായി വോട്ടുചോദിക്കാന്‍ സഹോദരന്‍ റോബിന്‍ റോയിയും ഒപ്പമുണ്ട്.