കഴക്കൂട്ടം: സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഒരുവിഭാഗത്തെ തഴഞ്ഞതില്‍ പ്രതിഷേധിച്ച് ശ്രീകാര്യത്ത് ബി.ജെ.പിയില്‍ പ്രവര്‍ത്തകരുടെ കൂട്ടരാജി. നഗരസഭയിലെ ശ്രീകാര്യം വാര്‍ഡിലെ 58, 59 ബൂത്തുകളിലെ 70ഓളം പ്രവര്‍ത്തകരാണ് അതൃപ്തി ചൂണ്ടിക്കാട്ടി നിയോജക മണ്ഡലം പ്രസിഡന്റ് ആര്.എസ്. രാജീവിന് രാജിക്കത്തുകള്‍ കൈമാറിയത്.
സ്ഥലവാസിയും ജില്ല സെക്രട്ടറിയുമായ പാങ്ങപ്പാറ രാജീവിനെ ശ്രീകാര്യത്ത് മത്സരിപ്പിക്കാനായിരുന്നു തുടക്കംമുതല്‍ പറഞ്ഞുകേട്ടിരുന്നത്. ഇതനുസരിച്ച് ചുവരെഴുത്തും ആരംഭിച്ചിരുന്നു.
എന്നാല്‍ സ്ഥാനാര്‍ഥി പട്ടികയില്‍ യുവമോര്‍ച്ച നേതാവ് സുനില്‍ എസ്.എസിനെയാണ് ശ്രീകാര്യത്തെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. ഇതില്‍ പ്രതിഷേധിച്ചാണ് പ്രവര്‍ത്തകരുടെ രാജി.
രാജിക്കത്ത് ഫേസ്ബുക്കില്‍ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. എന്നാല്‍ രാജിക്കത്ത് തനിക്ക് ലഭിച്ചിട്ടിെല്ലന്നും ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കുന്നവര്‍ ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരല്ലെന്നും ബി.ജെ.പി കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് ആര്.എസ്. രാജീവ് പറഞ്ഞു.
എന്നാല്‍ ബി.ജെ.പിയുടെ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാണ് മറനീക്കി പുറത്ത് വരുന്നത്. പാര്‍ട്ടിയിലുള്ള ഇപ്പോഴത്തെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന പ്രസിഡന്റിന് പരാതി നല്‍കുമെന്ന് ആര്.എസ്. രാജീവ് പറഞ്ഞു.