Read Time:1 Minute, 8 Second
ദുബായ്: ദുബായിലെ സാമ്പത്തിക വകുപ്പ് പ്രഖ്യാപിച്ച ഓൺലൈൻ വ്യാപാര രംഗത്ത് വിപ്ലവകരമായ മാറ്റം സൃഷ്ടിക്കാനൊരുങ്ങുന്ന ഇ-ട്രേഡർ ലൈസൻസിന്റെ അഞ്ഞൂറാമത് ട്രേഡ് ലൈസൻസ് കൈമാറി.
യുവ സംരഭകരകരായ കാസർഗോഡ് സ്വദേശികളും ദുബായിൽ നിരവധി ബിസിനസ് സംരംഭങ്ങളുടെ അമരക്കാരുമായ ബിലാൽ മുഹ്സിൻ ,മുഹമ്മദ് ആഷിഖ് ,മുഹമ്മദ് കുഞ്ഞി എന്നിവർക്കാണ് ലൈസൻസിന്റെ കോപ്പി കൈമാറിയത്.
ദുബായിലെ ബിസിനസ് സെറ്റപ്പ് രംഗത്തെ ഏറ്റവും വലിയ സർക്കാർ സേവന ദാതാക്കളായ എമിറേറ്റ്സ് കമ്പനീസ് ഹൌസ് ഇ-കൊമേഴ്സ് മേധാവി ഷിറാസ് അഹമ്മദ് കൈമാറി നിർവഹിച്ചു. , ഇ.സി.എച് മാർക്കറ്റിങ് പ്രതിനിധികളായ ഫവാസ് അബ്ദുല്ല , ശാഹുൽ തങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു .