ഉപ്പള: 2025 ഓടെ മംഗൽപാടി യുടെ സമഗ്രമായ വികസനത്തിനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചുള്ള കൃത്യമായ പഠന വിശകലനമുൾക്കൊള്ളിച്ചുള്ള നടപ്പിലാക്കേണ്ട പദ്ധതികളുടെ യും അനിവാര്യമായ പ്രവർത്തികളുടെയും പഠന റിപ്പോർട്ട് ആയ ‘വിഷൻ 2025 ഫോർ മംഗൽപാടി’
പതിപ്പിന്റെ ഓൺ ലൈൻ സോഫ്റ്റ് /ഇ കോപ്പി മംഗൽപാടി ജനകീയ വേദി തിങ്കളാഴ്ച വൈകിട്ട് നടന്ന വിർച്ചുവൽ യോഗത്തിൽ വെച്ച് പ്രകാശനം ചെയ്തു
അടുത്ത അഞ്ചു വർഷത്തിനകം മംഗൽപാടി പഞ്ചായത്ത് മേഖലയിലെ ഇതര പ്രദേശങ്ങളുടെ യും നഗരങ്ങളുടെയും സമ്പൂർണ്ണ വികസനത്തിനാസ്പദമായ രൂപരേഖകൾക്കനുസരിച്ചുള്ള വികസനങ്ങൾക്ക് അനുയോജ്യമായ രീതിയിലുള്ള വികസനപ്രക്രിയകൾക്ക് തുടക്കം കുറിക്കാനുള്ള പദ്ധതികളുടെയും, അനിവാര്യ ഘടകങ്ങളുടെയും അവശ്യ വിശകലനങ്ങൾ ഉൾകൊള്ളുന്ന സമ്പൂർണ പഠന റിപ്പോർട്ട് ആണ് ‘എംജെവി വിഷൻ 2025 ഫോർ മംഗൽപാടി ‘ എന്നും ഈ പഠന റിപ്പോർട്ടിന്റെ പ്രിന്റ് പതിപ്പ് പുസ്തക രൂപത്തിൽ വരും ദിവസങ്ങളിൽ ഉപ്പളയിൽ പ്രകാശനം ചെയ്യുകയും മംഗലപാടിയുടെ എല്ലാ ജനങ്ങളിലേക്കും എത്തിക്കുന്ന തരത്തിൽ സൗജന്യമായി വിതരണം ചെയ്യുമെന്നും മംഗൽപാടി ജനകീയ വേദി ചെയർമാൻ അഡ്വക്കറ്റ് കരീം പൂന അറിയിച്ചു
എം ജെ വി വിഷൻ 2025 പതിപ്പിന്റെ ആദ്യ സോഫ്റ്റ് കോപ്പി മംഗൽപാടി ജനകീയ വേദി ചെയർമാൻ അഡ്വ. കരീം പൂന എംജെവി യുടെ പ്രവാസി നേതാക്കളായ യൂസുഫ് പച്ചിലംപാറ, അഷ്‌റഫ് അലി (സൗദി) സുബൈർ മാളിക, അബ്ദുല്ലഹ് അത്തർ ഷംസു കുബനൂർ, അൻവർ മുട്ടം, ഖാലിദ് ബംബ്രാണ, നാസിർ എച് എൻ, അബ്ദുൽ ഖാദർ മുട്ടം (യുഎഇ)
അബു റോയൽ (മസ്കറ്റ്)
അബ്ദു കോട്ട (ഖത്തർ) മുഹമ്മദ് പൊയ്യൽ (കുവൈറ്റ്) ഷാജഹാൻ ബൈറൈൻ
എന്നിവർക്ക് ക്ക് ഓൺലൈൻ ലൂടെ നൽകിക്കൊണ്ട് നിർവഹിച്ചു. പരിപാടിയിൽ മഹമൂദ് കൈക്കമ്പ, അബു തമാം, റൈഷാദ് ഉപ്പള, സിദ്ദീഖ് കൈക്കമ്പ, ഓ എം റഷീദ് മാസ്റ്റർ, അഷാഫ് മൂസക്കുഞ്ഞി, അഷ്‌റഫ് മദർ ആർട്സ്, മലിക് പെരിങ്കടി, സൈനു അടക്കം, ആസിഫ് അബു ഹാജി, ഹനീഫ് ഗോൾഡ് കിംഗ്, ഇതര രാജ്യങ്ങളിൽ ഉള്ള നസീം അംബാർ, ഹംസ എഛ്എൻ. ഹനീഫ് കൈക്കമ്പ, ഷവാസ്, ഹാഷിം ബണ്ടസാല, നൗഷാദ്, അബ്ദുൽ ഖാദർ
തുടങ്ങിയ നാട്ടിലെയും വിദേശത്തുമുള്ള ഒട്ടനവധി പ്രമുഖ വ്യക്തികൾ ചടങ്ങിൽ സംബന്ധിച്ചു