ദുബായ്: സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ ഒന്നര പതിറ്റണ്ട് കാലമായി മിഡൽ ഈസ്റ്റ് കേന്ദ്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഇശൽ എമിറേറ്റ്സ് ഇതിനോടകം തന്നെ ഒട്ടേറെ ജനോപകാരവും ജനക്ഷേമകരവുമായ പ്രവർത്തനങ്ങളാണ് നടത്തിയിട്ടുള്ളത്.
കലാരംഗത്തും ജീവകാരുണ്യ മേഖലകളിലുമായി നിറസാനനിദ്ധ്യമായി നിൽക്കുന്നതും കഴിവ് തെളിയിക്കുകയും ചെയ്ത നിരവധി ആളുകളെ അംഗീകാരം നൽകി ഉയർത്തി കൊണ്ട് വന്നിട്ടുണ്ട്. പതിനേഴാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ “ഇശൽ അറേബ്യ പുരസ്കരം” അഷ്‌റഫ് കർള (ജീവ കാരുണ്യം) താഹിർ ഇസ്മയിൽ (എഴുത്ത് കാരൻ) എസ്. ആയിഷ (വിദ്യഭ്യാസം) എന്നിവർക്കാണ്.
സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ നാട്ടിലും മറു നാട്ടിലുമായി സമർപ്പിച്ച സമഗ്ര സംഭാവനകളെ മാനിച്ചാണ് അഷ്‌റഫ് കർളയ്ക്ക് അവാർഡ് നൽകുന്നത് . സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിറഞ്ഞു നില്ക്കുന്ന നിരവധി ആളുകൾക്കു അവർക്കു അർഹമായ അംഗീകാരം നൽകാൻ മുന്നോട്ടു വരികയും ചെയ്ത ദുബായ് മലബാർ കലാ സാംസ്‌കാരിക വേദി എന്ന സംഘടനയുടെ ജനറൽ കൺവീനർ കൂടിയാണ് അഷ്റഫ് കർള. മുമ്പും നിരവധി ആദരവുകളും പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിറ്റുണ്ട് . നിരവധി കാലിക പ്രധാന്യമുള്ള എഴുത്തുകളിലൂടെ ശ്രദ്ദേയനും മാധ്യമ പ്രവർത്തകനും മാപ്പിള പാട്ടുഗവേഷകനും കൂടിയാണ് താഹിർ ഇസ്മായിൽ.കേരള കലകളെ കുറിച്ചെഴുതിയ വഴിചൂട്ടുകൾ എരിഞ്ഞോളി മൂസയെ കുറിച്ചുള്ള പാട്ടിന്റെ പട്ടാങ് ഗസൽ ഗായകൻ ഉമ്പായിയെകുറിച്ചെഴുതിയ ഉമ്പായി പാടി മറിഞ്ഞ സൈഗാൾ…. എന്നിവയാണ് താഹിറിന്റെ പുസ്‌തകങ്ങൾ. ചിരന്തനാ പുരസ്‌കാരം ഡൽഹി ഗ്ലോബൽ ഫൗണ്ടേ ഷൻ പുരസ്‌കാരം പൊന്നാനി ടി കെ മാസ്റ്റർ പുരസ്കാരം തുടങ്ങിയ നിരവധി അവാർഡുകൾ ചരിത്രം, മാപ്പിളപ്പാട്ടുഗവേഷണം എന്നിവയിൽ പ്രാവണ്യം ചരിത്രം ചങ്ങരംകുളം എസ് എം കോയ എന്ന ഇശൽ മാധുര്യം എന്നീ ഗ്രന്ഥങ്ങളും അടുത്ത് തന്നെ താഹിറിന്റെതായി പ്രസിദ്ധീകരിക്കാനുമുണ്ട് . നീറ്റ് പരീക്ഷയിൽ കേരളത്തിൽ ഒന്നാം റാംഗ് നേടിയ എസ് ആയിഷയാണ് മറ്റൊരു ജേതാവ്. ഈ മൂന്ന് പേരെയാണ് അവാർഡിനായി തെരഞ്ഞെടുത്തതെന്ന് അവാർഡ് നിർണ്ണയ കമ്മിറ്റി അംഗങ്ങളായ ജലീൽ പട്ടാമ്പി, രമേശ് പയ്യന്നൂർ. കെ കെ മൊയ്‌തീൻ കോയ. സഹദ് പുറക്കാട് എന്നിവർ അറിയിച്ചു .
ഫലകവും പ്രശംസാപത്രവും 10001 രൂപയും അടങ്ങിയ പുരസ്‌കാരം ഡിസംബർ അവസാനവാരം കോഴിക്കോട് വെച്ച് നടക്കുന്ന ചടങ്ങിൽ പി കെ കുഞ്ഞാലിക്കുട്ടി എം പി അവാർഡ് സമർപ്പിക്കുമെന്നു ബഷീർ തിക്കോടി ഇശൽ പുന്നക്കൻ മുഹമ്മദലി ഏ കെ ഫൈസൽ. ബഷീർ റൈൻബോ ,അലി വളാഞ്ചേരി , കെ എം എ ബക്കർ , അസീസ് മേലടി, ,യാസിർ ഹമീദ് എന്നിവർ അറിയിച്ചു.