Read Time:1 Minute, 20 Second
ഉപ്പള:മംഗൽപാടി പഞ്ചായത്തിൽ കോവിഡ് നിയന്ത്രണത്തിന് ജില്ലാ കലക്ടർ നിയമിച്ച സെക്ടറൽ മജിസ്ട്രേറ്റ് അനാവശ്യമായി ഫൈൻ ഇടുന്നതായി വ്യാപക പരാതി ഉയരുന്നു.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു കർശന നിയന്ത്രണത്തോടെ പ്രവർത്തിക്കുന്ന കടകളിൽ പോലും വാശിയോടെയെന്ന പോലെ സെക്ടർ മകിസ്ട്രേറ്റ് ഫൈൻ ഇടുന്നത് അംഗീകരിക്കാനാവില്ലെന്ന് വ്യാപാരികൾ പറയുന്നു.
സാനിറ്റൈസർ, മാസ്ക്, കയ്യുറ, സാമൂഹിക അകലം പാലിക്കൽ എന്നിവ കൃത്യമായി പാലിച്ചിട്ടും മൊബൈൽ നമ്പറും, കട ഉടമയുടെ പേരും വാങ്ങുകയും അവർക്ക് ഫൈൻ ഇടുകയും ചെയ്യുകയാണ് എസ് എം ന്റെ രീതി. ചില ആരാധനാലങ്ങളിൽ സന്നർശനം നടത്തുകയും മറ്റു ചില ആരാധനാലയങ്ങളിൽ സന്നർശനം നടത്താതെ വിവേചനം കാണിക്കുകയും ചെയ്യുന്നതായും വ്യാപകമായി പരാതിയുണ്ട്.
ഇനിയും ഇത് തുടർന്നാൽ നിയമ നടപടി സ്വീകരിക്കുമെന്നും വ്യാപാരികൾ പറയുന്നു.