കാമുകനെ ഗൂഗിൾ മാപ്പ് ചതിച്ചു ; കാമുകിയുടെ വീട് തേടിയിറങ്ങിയ യുവിവ് ചെന്നെത്തിയത് പോലീസിന് മുന്നിൽ

കാമുകനെ ഗൂഗിൾ മാപ്പ് ചതിച്ചു ; കാമുകിയുടെ വീട് തേടിയിറങ്ങിയ യുവിവ് ചെന്നെത്തിയത് പോലീസിന് മുന്നിൽ

0 0
Read Time:3 Minute, 53 Second

കണ്ണൂര്‍: നീലേശ്വരത്തുള്ള പത്തൊമ്ബതുകാരന്‍ കാമുകന് പയ്യന്നൂരിലുള്ള പതിനാറുകാരി കാമുകനെ കാണണം. ഏറെക്കാലമായി ഫോണിലൂടെ തുടങ്ങിയ ബന്ധമാണ്. ഇതുവരെ കാണാന്‍ സാധിച്ചിട്ടില്ല. ഇനിയും കാത്തിരിക്കാന്‍ വയ്യ. ഒടുവില്‍ ബൈക്കില്‍ അര്‍ദ്ധരാത്രി പൊടിമീശക്കാരന്‍ കാമുകന്‍ കാമുകിയുടെ വീട്ടിലേക്ക് തിരിച്ചു. വീടു കണ്ടുപിടിക്കാന്‍ പ്രിയതമന് പെണ്‍കുട്ടി വാട്സാപ്പില്‍ കറണ്ട് ലൊക്കേഷന്‍ അയച്ചുകൊടുത്തു. അങ്ങനെ നീലേശ്വരത്തുനിന്ന് പയ്യന്നൂര്‍ ഒളവറയിലെ കാമുകിയുടെ വീട്ടിലേക്കു തിരിച്ചു.

ഏകദേശം പന്ത്രണ്ടരയോടെ യുവാവ് പയ്യന്നൂര്‍ വഴി ഒളവറയിലെത്തി. കൃത്യമായി അവിടെവരെ കൊണ്ടെത്തിച്ചു എന്നു പറയുന്നതാകും ശരി. എന്നാല്‍ പിന്നീടുള്ള വഴിയാണ് പ്രശ്നം.

പെണ്‍കുട്ടിയുടെ വീട്ടിലേക്കുള്ള വഴി തിരിച്ചറിയാനാകാതെ കുഴങ്ങിനില്‍ക്കുകയായിരുന്നു നമ്മുടെ കഥാനായകന്‍. പെട്ടെന്നാണ് അവിടേക്ക് നൈറ്റ് പെട്രോളിങ്ങ് നടത്തുകയായിരുന്നു പൊലീസ് സംഘമെത്തിയത്. പയ്യന്നൂര്‍ എസ്‌ഐ രാജീവനും സംഘവുമായിരുന്നു അത്. പാതിരാത്രിയില്‍ പൊലീസിനെ കണ്ടതോടെ പയ്യന്‍ പരുങ്ങി. ഇതോടെ പൊലീസ് അടുത്തെത്തി കാര്യങ്ങള്‍ ചോദിച്ചു. നീലേശ്വരത്തുകാരന് രാത്രി പന്ത്രണ്ടരയ്ക്ക് എന്താണ് ഇവിടെ കാര്യം എന്ന ചോദ്യം ‘കാമുകനെ’ വെട്ടിലാക്കി. ബന്ധുവിന്‍റെ വീട്ടില്‍ വന്നതാണെന്ന് പറഞ്ഞെങ്കിലും തിരിച്ചുമറിച്ചുമുള്ള പൊലീസിന്‍റെ ചോദ്യം ചെയ്യലില്‍ അവന്‍ എല്ലാ സത്യവും വെളിപ്പെടുത്തി. ഇതുവരെ നേരില്‍ കണ്ടിട്ടില്ലെന്നും കാമുകി ആവശ്യപ്പെട്ടതുപ്രകാരമാണ് നേരില്‍ കാണാനെത്തിയതെന്നും യുവാവ് പറഞ്ഞു. –

കാമുകിയെ തേടിയെത്തിയ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. അധികം വൈകിയില്ല, ഏകദേശം 1.45 ആയപ്പോള്‍ യുവാവിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. ഫോണെടുത്തത് പൊലീസ്, അങ്ങോട്ട് എന്തെങ്കിലും പറയുന്നതിന് മുമ്ബ് തന്നെ പെണ്‍കുട്ടി, പ്രണയപരവശയായി, താന്‍ ഉറങ്ങാതെ കാത്തിരിക്കുകയാണെന്നും, എവിടെയെത്തിയെന്നും ചോദിച്ചു. പൊലീസ് തല്‍ക്കാലം മറുപടിയൊന്നും പറയാതെ ഫോണ്‍ കട്ടാക്കി. പിന്നെയും നിരന്തരം കോളുകളും മെസേജുകളും വന്നുകൊണ്ടിരുന്നു.

പിന്നീട് യുവാവിനെ ഏറെനേരം ഉപദേശിച്ച പൊലീസ് നേരം പുലര്‍ന്നതോടെ വീട്ടിലേക്ക് മടക്കിയയച്ചു. ഇതിനിടെ യുവാവിന്‍റെ വീട്ടില്‍ വിളിച്ചു വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്‍റെ ഫോണ്‍ പൊലീസ് വാങ്ങിവെക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളില്‍ ഇരുവരും മണിക്കൂറുകളോളം ഫോണില്‍ സംസാരിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!