പൈവളികെ: പൈവളികെ പഞ്ചായത്തിലെ പതിനാറാം വാർഡിലെ എൺപതോളം വോട്ടർമാരെ വോട്ടർലിസ്റ്റിൽ നിന്നും അകാരണമായി ഡിലീറ്റ് ചെയ്യാൻ വേണ്ടി സമ്മർദ്ദം ചെലുത്തിക്കൊണ്ടിരിക്കുന്ന ബിജെപിയുടെ തരം താണ രാഷ്ട്രീയത്തിനെതിരെ വാർഡിലെ പൊതുജനങ്ങളെ സംഘടിപ്പിച്ച് പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ സമരത്തിൽ പ്രതിഷേധമിരമ്പി.. കള്ള വോട്ടർമാരെന്നും വാർഡിനു പുറത്തു നിന്നുള്ളവരാണെന്നും മുദ്ര കുത്തി ഓരോ തിരഞ്ഞെടുപ്പടുക്കുമ്പോഴും കള്ളപ്പരാതികൾ നൽകി ഈ എൺപതോളം ആളുകളെ മാനസികമായി പീഡിപ്പിക്കുന്ന ബിജെപി മ്ലേച്ഛമായ രാഷ്ട്രീയക്കളിയാണ് കളിച്ച് കൊണ്ടിരിക്കുന്നതെന്ന് സമരം ഉത്ഘാടനം ചെയ്ത മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അന്തുഞ്ഞി ഹാജി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫാത്തിമത്ത് സുഹ്റ അധ്യക്ഷത വഹിച്ചു. സെഡ് എ കയ്യാർ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അസീസ് കളായി, സെക്രട്ടറി ആദം ബള്ളൂർ, റസാഖ് ആചക്കര, ഷാഫി ഹാജി, മോണു ടിംബർ, ശരീഫ് മാസ്റ്റർ, ഉമ്മർ ഫാറൂഖ്, ഫാറൂഖ് കെ കെ നഗർ, അബ്ദുൽ റഹ്മാൻ ശാന്തിയോട്, മുസ്തഫ കൊക്കച്ചാൽ, ഹുസ്സൈൻ കെ കെ നഗർ തുടങ്ങിയവർ സംബന്ധിച്ചു.

പൈവളികെയിൽ വോട്ടർലിസ്റ്റിൽ നിന്നും എൺപതോളം വോട്ടർമാരെ നീക്കം ചെയ്യാനുള്ള ഗൂഢനീക്കം; ബിജെപിക്കെതിരായ പതിനാറാം വാർഡ് വോട്ടർമാരുടെ സമരത്തിൽ പ്രതിഷേധമിരമ്പി
Read Time:1 Minute, 52 Second