ദുബായ്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജില്ലാ മുശാവറ അംഗവും പ്രമുഖ പണ്ഡിതനും മലബാർ ഇസ്ലാമിക് കോപ്ലക്സ് (എം ഐ സി) വൈസ് പ്രസിഡണ്ട്, കണ്ണിയത്ത് ഇസ്ലാമിക് അകാദമി വൈസ് പ്രസിഡണ്ട്, കാസര്‍കോട് സംയുക്ത ജമാഅത്ത് കമ്മിറ്റി അംഗം, എസ് എം എഫ് മണ്ഡലം പ്രസിഡണ്ട്, ജംഇയ്യത്തുല്‍ ഉലമ മണ്ഡലം ട്രഷറര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവർത്തിച്ചിരുന്ന ചെർക്കള അഹ്മദ് മുസ്ലിയാരുടെ. ആകസ്മിക നിര്യാണം സമുദായത്തിന്ന് കനത്ത നഷ്ടമാണെന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ആക്ടിങ് പ്രസിഡന്റ് റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭിപ്രായപ്പെട്ടു
ദുബായ് കെ എം സി സി ജില്ലാ ഭാരവാഹികളായ മഹമൂദ് ഹാജി പൈവളിക, റഷീദ് ഹാജി കല്ലിങ്കാൽ, , സീ എച് നൂറുദീൻ, സലിം ചേരങ്കൈ, യൂസഫ് മുക്കൂട്, അഹമ്മദ് ഇ ബീ, അഡ്വ.ഇബ്രാഹിം ഖലീൽ ഫൈസൽ മുഹ്‌സിൻ, ഹസൈനാർ ബീജന്തടുക്ക, അബ്ദുൽ റഹ്‌മാൻ ബീച്ചാരക്കടവ്, അബ്ബാസ് കെ പീ കളനാട്, അഷ്‌റഫ് പാവൂർ, സലാം തട്ടാഞ്ചേരി, മുഹമ്മദ് കുഞ്ഞി എം സീ, ഹാഷിം പടിഞ്ഞാർ , ശരീഫ് പൈക്ക തുടങ്ങിയവർ
അനുശോചിച്ചു
ചെർക്കളയിലെ പൗരപ്രമുഖനും സമസ്ത കാസറകോഡ് ജില്ലാ മുശാവറ അംഗവും നിർവധി ദീനി സ്ഥാപനങ്ങളുടെ ഭാരവാഹിയുമായ ചെർക്കളം അഹമ്മദ് മുസ്ലിയാരുടെ നിര്യാണത്തിൽ ദുബായ് കെ എം സി സി കാസറഗോഡ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ഫൈസൽ പട്ടേൽ ജനറൽ സെക്രട്ടറി പി ഡി നൂറുദ്ദിൻ ട്രഷറർ സത്താർ ആലമ്പാടി ആക്ടിങ് സെക്രട്ടറി സിദ്ദീഖ് ചൗക്കി എന്നിവർ അനുശോചിച്ചു മതവിജ്ഞാന രംഗത്തും മതസ്ഥാപനങ്ങളൂടെ ദൈനംദിന ഭരണ രംഗത്തും നേതൃത്വപരമായ പങ്ക് വഹിച്ച സി അഹമ്മദ് മുസ്ല്യാരുടെ വിയോഗം സ്മസ്തക്കും സമുദായത്തിനും കനത്ത നഷ്ടമാണെന്ന് അനുശോചന സന്ദേശത്തിൽ അഭിപ്രായപ്പെട്ടു .
ചെർക്കളം സി അഹ്മദ് മുസ്ലിയാരുടെ നിര്യാണം സമുദായത്തിന് കനത്ത നഷ്ടം കെ എം സി സി
Read Time:2 Minute, 44 Second