ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാള്‍ ടൗണ്‍ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തില്‍ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകര്‍ ഭട്ട് വിദ്വേഷ പ്രസ്താവന നടത്തിയത്.
ന്യൂനപക്ഷ ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഹിന്ദുക്കളും അവരുടെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ‘ഹിന്ദുക്കളുടെ ജനസംഖ്യ കുറയുകയാണ്. കിന്യയിലും ഹിന്ദുക്കള്‍ കുറഞ്ഞു. എനിക്ക് ഉള്ളാളിനെക്കുറിച്ച് ഒന്നും പറയാനില്ല. ഇങ്ങനെ പോയാല്‍ ആരാണ് നമ്മുടെ ക്ഷേത്രങ്ങളും പാരമ്ബര്യവും സംസ്കാരവും സംരക്ഷിക്കുക? എന്തുകൊണ്ടാണ് പാകിസ്താനുണ്ടായത്?
നമ്മുടെ ജനസംഖ്യ കുറഞ്ഞു, അവരുേടത് വര്‍ധിച്ചു.
അങ്ങനെയാണ് പാകിസ്താനും ബംഗ്ലാദേശും ഉണ്ടായത്. നിങ്ങള്‍ക്ക് മംഗളൂരുവിലെ ഉള്ളാള്‍ ടൗണില്‍ പോയാല്‍ പാകിസ്താനാണെന്ന് തോന്നില്ലേ? വീടിെന്‍റ അടുത്ത് തന്നെ ഒരു പാകിസ്താന്‍ (ഉള്ളാള്‍) സൃഷ്ടിച്ചിരിക്കുകയാണ്’ എന്നായിരുന്നു കല്ലടക്ക പ്രഭാകറിെന്‍റ വിവാദ പ്രസ്താവന.
മംഗളൂരുവിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമാണ് ഉള്ളാള്‍. അതേസമയം, കല്ലടക്ക പ്രഭാകരെന്റ പാകിസ്താന്‍ പ്രണയം പുതിയ കാര്യമല്ലെന്നും ഇന്ത്യയുെട ചരിത്രത്തേക്കാള്‍ പാകിസ്താെന്‍റ ചരിത്രമാണ് അദ്ദേഹം വായിക്കുന്നതെന്നും ഉള്ളാള്‍ മേഖലയില്‍നിന്നുള്ള മംഗളൂരു എം.എല്‍.എ യു.ടി. ഖാദര്‍ പറഞ്ഞു.
സമൂഹത്തില്‍ വിഷം ചീറ്റാന്‍ അവര്‍ ഉപയോഗിക്കുന്ന കാര്യമാണ് പാകിസ്താന്‍. ഉള്ളാളിെന്‍റ ഒരോ കോണിലും ഇന്ത്യയെ ആണ് താന്‍ കാണുന്നതെന്നും യു.ടി. ഖാദര്‍ പറഞ്ഞു. കാസര്‍കോട് ജില്ലയോട് േചര്‍ന്ന അതിര്‍ത്തി പ്രദേശമായ ഉള്ളാളില്‍ നിരവധി മലയാളികളും കഴിയുന്നുണ്ട്.