ഉപ്പള: മഞ്ചേശ്വരം, ഉപ്പള, കുമ്പള, പൈവളികെ ഭാഗങ്ങളിൽ പൊതുജനത്തിന് സാമൂഹ്യ ഭീഷണിയായി കഞ്ചാവ്-മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളുടെ വിലയാട്ടമാണെന്നും ഇവിടങ്ങൾ കേന്ദ്രീകരിച്ചു ഇതിന്റെ വലിയൊരു ലോബി തന്നെ പിടിമുറുക്കിയ സാഹചര്യമാണുള്ളതെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഭരണപക്ഷ രാഷ്ട്രീയ പാർട്ടികളുടെയും ഭരണത്തിന്റെയും ഒത്താശയോടെ ഈ മാഫിയകൾക്കെതിരെ ശക്തമായ നടപടികളെടുക്കാതെ ഇവരെ വളരാൻ അനുവദിക്കുന്ന ചില ഉദ്യോഗസ്ഥരുടെ നിലപാട് സമൂഹത്തിനാകമാനം അപകടകരമാണ്, വളർന്നു വരുന്ന യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് ഈ ലോബികളുടെ പ്രവർത്തനം, ഇക്കാര്യത്തിൽ മണൽ മാഫിയയുടെ പങ്കും അന്വേഷണ പരിധിയിൽ കൊണ്ട് വരണമെന്നും മുസ്ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ലഹരി മരുന്ന് ഉപയോഗത്തിനെതിരെ വാർഡുകൾ കേന്ദ്രീകരിച്ചു ബോധവൽക്കരണം നടത്താനും ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണയും സഹായങ്ങളും നൽകാനും ലീഗ് യോഗത്തിൽ തീരുമാനമായി.
പ്രസിഡന്റ് ടിഎ മൂസ അധ്യക്ഷത വഹിച്ചു, എം അബ്ബാസ് സ്വാഗതം പറഞ്ഞു, എം സി കമറുദ്ധീൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു,അസീസ് മരിക്കെ, അഷ്റഫ് കർള, എ കെ ആരിഫ്,എം.എസ്.എ സത്താർ, ടി എം മൂസ കുഞ്ഞി ഹാജി ത്വാഖ ,വാഹിദ് കൂടൽ,ബി മുഹമ്മദ് കുഞ്ഞി ,ഉമർ അബ്ബ ആനക്കല്ല്, പി ബി അബൂബക്കർ പാത്തൂർ, ബി എ മജീദ് വോർക്കാടി തുടങ്ങിയവർ സംബന്ധിച്ചു

മയക്കുമരുന്ന്-ഗുണ്ടാ മാഫിയകളെ നിയന്ത്രിക്കാൻ പോലീസ് നടപടികൾ ശക്തമാക്കണം;മുസ്ലിം ലീഗ്
Read Time:2 Minute, 11 Second