ദുബായ്: ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കെ എം സി സി പ്രവർത്തകർക്ക് വേണ്ടി ഇംപാക്ട് 2020 എന്ന പേരിൽ നേതൃത്വ പരിശീന ക്യാമ്പ് സംഘടിപ്പിക്കുന്നു.
മുൻ വർഷങ്ങളിൽ സംഘടിപ്പിച്ച തൻഷീത്ത്, ഇൻസ്പൈറോ, തഫാൻ തുടങ്ങിയ ക്യാമ്പുകളുടെ തുടർച്ചയായി സംഘടിപ്പിക്കുന്ന പരിശീലന ക്യാമ്പ് നിലവിലെ കോവിഡ് 19 പ്രോട്ടോകോൾ പാലിച്ച് സൂം വഴി ഓൺലൈനിലാണ് സംഘടിപ്പിക്കുന്നത്.
കാരുണ്യ, പൊതു രംഗത്ത് സഹജീവികളുടെ ക്ഷേമത്തിനായി സ്വയം സമർപ്പിതരായ സംഘാനാ പ്രവർത്തകർക്ക് അവരുടെ സേവന പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകുവാനും, കൂടുതൽ കരുത്തുറ്റ പ്രവർത്തനങ്ങൾ നടത്തുവാനും വേണ്ടി ഓൺലൈൻ വഴി സംഘടിപ്പിക്കുന്ന ക്യാമ്പ് പ്രമുഖ പരിശീലകൻ ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ നേതൃത്വം നൽകുന്നു. 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ 5 മണി വരെയാണ് ക്യാമ്പ് സമയം.
ജില്ലയിൽ നിന്നുള്ള സംസ്ഥാന ഭാരവാഹികൾ, ജില്ലാ ഭാരവാഹികൾ, മണ്ഡലം, പഞ്ചായത്ത്, മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളും പ്രധാന പ്രവർത്തകരുമാണ് ക്യാമ്പ് പ്രതിനിധികൾ. പരീക്ഷണ സഹചര്യങ്ങളിൽ മികവുറ്റ നേത്രപാഠവത്തിന്റെ പ്രസക്തി എന്ന വിഷയം ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ പോഷക സംഘടനയായ കെ എം സി സി പ്രവർത്തകർക്ക് മാതൃ പ്രസ്ഥാനത്തിൻറെയും, കെ എം സി സി യുടെയും സംഘടനാ സംവിധാനങ്ങളും സൈബറിടങ്ങളിൽ പ്രസ്ഥാന ചർച്ചകളിൽ പാലിക്കേണ്ട സംഘടനാ അച്ചടക്കത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ക്യാമ്പ്
ചന്ദ്രിക ഡയറക്ടറും കെ
എം സി സി ഉപദേശക സമിതി വൈസ് ചെയർമാനുമായ
ഡോക്ടർ പി എ ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്യും. കെ എം സി സി കേന്ദ്ര സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കുന്ന
ലീഡർഷിപ് ക്യാമ്പ് കെ എം സി സി യുടെ മുഴുവൻ ഭാരവാഹികളും പ്രധാന പ്രവർത്തകരും പ്രയോജനപ്പെടുത്തണം എന്ന് ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി ആക്ടിങ് പ്രസിഡന്റ റാഫി പള്ളിപ്പുറം ജനറൽ സെക്രട്ടറി സലാം കന്യപ്പാടി ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ എന്നിവർ അഭ്യർത്ഥിച്ചു.
സൂം ഐടി മീറ്റിംഗ് ഐടി : 816 7589 2715 പാസ്സ്‌കോഡ്: 540414