ഉപ്പള:
ആരോഗ്യ മേഖലയിൽ പുതിയ കാൽവെപ്പുമായി കഴിഞ്ഞ വർഷം ഉപ്പളയിൽ തുടക്കം കുറിച്ച ഡോക്ടർസ് ലാബിന്റെ ജില്ലയിലെ രണ്ടാമത്തെ ബ്രാഞ്ച് ബന്ദിയോട് യൂ. ആർ. മാളിൽ ഇന്ന് രാവിലെ പ്രവർത്തനമാരംഭിച്ചു.
മഞ്ചേശ്വരം താലൂക്കിൽ ആദ്യമായി തൈറോയിഡ് -ഹോർമോൺ റിസൾട്ട് രണ്ട് മണിക്കൂറിൽ ചെയ്തു കൊടുക്കാൻ പ്രാപ്തിയുള്ള അത്യാധുനിക മെഷിൻ പരിചയപ്പെടുത്തിയ ഡോക്ടർസ് ലാബിൽ മൈക്രോബയോളജി, ഹിസ്റ്റോ പാത്തോളജി, ഹെമറ്റോളജി, ബയോകെമിസ്ട്രി തുടങ്ങി നിരവധി വിഭാഗങ്ങൾ സദാ പ്രവർത്തിക്കുന്നുണ്ട്.
ഗൾഫ് യാത്രികർക്കായി സർക്കാരിന്റെ എല്ലാ നിയമങ്ങളും കൃത്യമായി പാലിച്ചു കൊണ്ട് നടത്തുന്ന കോവിഡ് ടെസ്റ്റിനും ഡോക്ടർസ് ലാബിന് അനുമതിയുണ്ട്. ലാബിന് പുറത്ത് സജ്ജീകരിച്ച മുറിയിൽ പ്രത്യേക പരിശീലനം നേടിയ സ്റ്റാഫുകൾ ഈ വിഭാഗം കൈകാര്യം ചെയ്യുന്നു. രോഗനിർണ്ണയ മേഖലയിൽ നടക്കുന്ന ചൂഷണങ്ങൾ തടയുന്നതിനും, സാധാരണ ജനങ്ങൾക്ക് ഉപകാരപ്രദമായ നിരവധി ഹെൽത്ത് പാക്കേജുകളും മിതമായ നിരക്കിൽ ഡോക്ടർസ് ലാബ് നൽകി വരുന്നു. അടുത്ത മാസം ഉദ്യാവരം മാടയിൽ മൂന്നാമത്തെ ബ്രാഞ്ച് ആരംഭിക്കുന്ന ഡോക്ടർസ് ലാബ് ജില്ലയിൽ പുതുതായി അഞ്ചോളം ലാബുകൾ ഉടൻ ആരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയർമാൻ മെഹമൂദ് കൈകമ്പ, മാനേജിങ് ഡയറക്ടർ ഇർഫാന ഇഖ്ബാൽ എന്നിവർ അറിയിച്ചു.