Read Time:1 Minute, 3 Second
ഉപ്പള: ജില്ലയിൽ തന്നെ വ്യാപാര രംഗത്ത് അനുദിനം കുതിച്ച് കൊണ്ടിരിക്കുന്ന ഉപ്പളയിൽ
പാദരക്ഷകളുടെ കമനീയ ശേഖരവുമായി “യാസ് ഫാഷൻ ഫീറ്റ്” പ്രവർത്തനമാരംഭിച്ചു.സയ്യിദ് ഷമീം തങ്ങൾ കുമ്പോൽ ആണ് ഉദ്ഘാടനം ചെയ്തത്.
ഉപ്പള ഡയമണ്ട് ടവറിൽ ആരംഭിച്ച ഈ സ്ഥാപനത്തിൽ വിവിധ മോഡലുകളിലുള്ള
സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ചെരുപ്പ്,ഷൂസുകളാണ് ഇവിടെ ലഭ്യമാവുക. കൂടാതെ ബ്രൈഡൽ കളക്ഷനുകളും പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഉപ്പളയിൽ തന്നെ ആറ് വർഷം മുമ്പ് ആരംഭിച്ച ‘N4U’എന്ന വസ്ത്ര വ്യാപാര സ്ഥാപനം ഇവിടത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചതും മാനേജ്മെന്റിന്റെ മികച്ച സേവനങ്ങൾ കൊണ്ട് തന്നെയാണ്.