Read Time:1 Minute, 19 Second
ദുബൈ: ദുബൈ കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം നടന്ന് വരുന്ന വെൽഫെയർ സ്കീം ക്യാമ്പയിനിൽ സജീവ പ്രവർത്തനങ്ങളുമായി എൻമകജെ പഞ്ചായത്ത് കമ്മിറ്റി. യു എ ഇയിലുള്ള പഞ്ചായത്ത് പരിധിയിലെ എല്ലാ കെ എം സി സി അനുഭാവികളെയും നേരിട്ട് ബന്ധപ്പെട്ട് പ്രചാരണം നടത്താൻ സൂം ആപ്പിൽ സംഘടിപ്പിച്ച യോഗത്തിൽ തീരുമാനിച്ചു. പ്രസിഡന്റ് അഷ്‌റഫ് ഷേണി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ഡോ. ഇസ്മായിൽ യോഗം ഉൽഘാടനം ചെയ്തു. ഇബ്രാഹിം ബേരിക്ക, മൻസൂർ മർത്യ, മുനീർ ബേരിക്ക, യൂസുഫ് ഷേണി, ഹസ്സൻ കുദുവ, അഷ്‌റഫ് കണ്ടിക, ലത്തീഫ് ചെക്ക് പോസ്റ്റ്, ജി.പി. സിദ്ദിഖ്, സാദിഖ്, റഫീഖ് എം.എച്, സിയാദ് എം. എച്, ബഷീർ ഷേണി, റഫീഖ് മണിയംപാറ, മുസ്താഖ് ബജകൂടൽ, ജാബിർ മണിയംപാറ, അബ്ബാസ് എന്നിവർ സംസാരിച്ചു, ഇബ്രാഹിം നൽക്ക സ്വാഗതവും ഉനൈസ് പെർള നന്ദിയും പറഞ്ഞു.