Read Time:1 Minute, 18 Second
ബന്തിയോട് :
കോഴിക്കോട് കൊയ്ലാണ്ടിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബന്തിയോട് സ്വദേശി പരേതനായ ഐ.ബി അബൂബക്കറിന്റെ മകൻ ഫാസിൽ(24) ആണ് മരിച്ചത്.
ടാങ്കർ ലോറിയും,സ്വിഫ്റ്റ് കാറും കൂട്ടിയിടിച്ചായിരുന്നു അപകടം.കാറിലുണ്ടായിരുന്ന യാത്രക്കാരനായിരുന്നു മരിച്ച ഫാസിൽ. കൂടെയുണ്ടായിരുന്ന ഉള്ളാൾ സ്വദേശി മാലിക്കിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളിൽ പ്രവേശിപ്പിച്ചു.
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യമായിരുന്ന യുവാവ് നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു.ബന്തിയോട് യുവജന വേദിയുടെ പ്രവർത്തകനായിരുന്ന ഫാസിലിന്റെ ദാരുണാന്ത്യം നാടിനെയികെ കണ്ണീരിലാഴ്ത്തി.
മാതാവ് സീനത്ത് അൽഫാസ്,തൻസീൽ,താഹിറ,അനീസ് എന്നിവർ സഹോദരങ്ങളാണ്.