ഉപ്പള :
ഉപ്പള ഗേറ്റ് മേൽപ്പാലനിർമ്മാണം അതിവേഗം പൂർത്തിയാക്കി തരണമെന്നുള്ള ആവശ്യവുമായി
നാടിന്റെ നന്മയ്ക്ക് നൂറുമേനി പകരുന്ന എസ്.എൻ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന്റെയും സോഷ്യൽ വെൽഫെയർ ഉപ്പള ഗേറ്റിന്റെയും നേതൃത്വത്തിൽ എസ്.എൻ ക്ലബ്ബിൽവെച്ച് കാസർകോട് എം.പി ശ്രീ. രാജ്മോഹൻ ഉണ്ണിത്താന് നിവേദനം നൽകി.
മേൽപ്പാല പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകൾ അദ്ദേഹം പ്രദേശവാസികളുമായി നടത്തി. അതിനായുള്ള നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്നുള്ള വാഗ്ദാനവും അദ്ദേഹം നൽകി. മഞ്ചേശ്വരം എം.എൽ.എ ശ്രീ. എം.സി ഖമറുദ്ദീൻ, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. എ.കെ.എം അഷ്റഫ്, ഒന്നാം വാർഡ് മെമ്പർ ശ്രീമതി. ഫാത്തിമ, രണ്ടാം വാർഡ് മെമ്പർ ശ്രീ. മുഹമ്മദ്, മൂസോടി സ്കൂൾ പി.ടി.എ പ്രസിഡന്റ് ശ്രീ. അഷ്റഫ് കണ്ണങ്കളം, തുടങ്ങിയ നേതാക്കളും പ്രമുഖ വ്യക്തിത്വങ്ങളും യോഗത്തിൽ സംബന്ധിച്ചു.