കാസര്‍കോട്: ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ അധ്യക്ഷതയില്‍ നടത്തി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടായിരുന്നു നറുക്കെടുപ്പ്. അതത് ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും പ്രാദേശീക പാര്‍ട്ടിക്കാര്‍ക്കും നറുക്കടുപ്പ് വീക്ഷിക്കാന്‍ ഓണ്‍ലൈന്‍ സൗകര്യം അതത് ബ്ലോക്ക് പഞ്ചായത്തില്‍ ഒരുക്കിയിരുന്നു. ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എ.കെ രമേന്ദ്രന്‍, പഞ്ചായത്ത് അസി.ഡയറക്ടര്‍ ധനീഷ്, ഫിനാന്‍സ് ഓഫീസര്‍ കെ. സതീശന്‍, എ.ഡി.സി (ജനറല്‍) ബെവിന്‍ ജോണ്‍ വര്‍ഗീസ്, രാഷട്രീയ കക്ഷി പ്രതിനിധികളായ കെ. ആര്‍ ജയാനന്ദന്‍, മനു ലാല്‍ മേലത്ത്, മൂസാ ബി. ചെര്‍ക്കള, വി. സുരേഷ് ബാബു, നാഷണല്‍ അബ്ദുല്ല, എം.സി പ്രഭാകരന്‍ എന്നിവര്‍ പങ്കെടുത്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും റവന്യു-ഇലക്ഷന്‍ വിഭാഗം ജീവനക്കാരും പങ്കെടുത്തു
സംവരണ വാര്‍ഡുകള്‍
കാസര്‍കോട് ജില്ലാ പഞ്ചായത്ത്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് വോര്‍ക്കാടി, മൂന്നാം വാര്‍ഡ് എടനീര്‍, അഞ്ചാം വാര്‍ഡ് ബേഡകം, എട്ടാം വാര്‍ഡ് കരിന്തളം, 11-ാം വാര്‍ഡ് മടിക്കൈ, 12-ാം വാര്‍ഡ് പെരിയ, 13-ാം വാര്‍ഡ് ഉദുമ, 15-ാം വാര്‍ഡ് സിവില്‍ സ്റ്റേഷന്‍, 16-ാം വാര്‍ഡ് കുമ്പള.
പട്ടികജാതി സംവരണം-ഒന്‍പതാം വാര്‍ഡ് പിലിക്കോട്
പട്ടിക വര്‍ഗ്ഗ സംവരണം-രണ്ടാം വാര്‍ഡ് പുത്തിഗെ
ബ്ലോക്ക് പഞ്ചായത്തുകളിലെ സംവരണ വാര്‍ഡുകള്‍
കാസര്‍കോട് ബ്ലോക്ക്: സ്ത്രീ സംവരണം-രണ്ടാം വാര്‍ഡ് കുമ്പള, മൂന്നാം വാര്‍ഡ് മൊഗ്രാല്‍, അഞ്ചാം വാര്‍ഡ് ഉളിയത്തടുക്ക, ആറാം വാര്‍ഡ് നീര്‍ച്ചാല്‍, ഏഴാം വാര്‍ഡ് പെര്‍ഡാല, ഒന്‍പതാം വാര്‍ഡ് ചെര്‍ക്കള, 11-ാം വാര്‍ഡ് ബണ്ടിച്ചാല്‍, 14-ാം വാര്‍ഡ് സിവില്‍ സ്റ്റേഷന്‍. പട്ടികജാതി സംവരണം-12-ാം വാര്‍ഡ് കളനാട്
കാഞ്ഞങ്ങാട് ബ്ലോക്ക്: സ്ത്രീ സംവരണം-മൂന്നാാം വാര്‍ഡ് പനയാല്‍, ആറാം വാര്‍ഡ് പുല്ലൂര്‍, ഏഴാം വാര്‍ഡ് മടിക്കൈ, പത്താം വാര്‍ഡ് അജാനൂര്‍, 11ാം വാര്‍ഡ് ചിത്താരി, 12-ാം വാര്‍ഡ് പള്ളിക്കര, 13-ാം വാര്‍ഡ് പാലക്കുന്ന്. പട്ടികജാതി സംവരണം-രണ്ടാം വാര്‍ഡ് കരിപ്പോടി
നീലേശ്വരം ബ്ലോക്ക്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് തുരുത്തി, രണ്ടാം വാര്‍ഡ് ചെറുവത്തൂര്‍, നാലാം വാര്‍ഡ് കയ്യൂര്‍, ആറാം വാര്‍ഡ് കൊടക്കാട്, ഏഴാം വാര്‍ഡ് പിലിക്കോട്, ഒന്‍പതാം വാര്‍ഡ് തൃക്കരിപ്പൂര്‍ ടൗണ്‍, 13-ാം വാര്‍ഡ് പടന്ന. പട്ടികജാതി സംവരണം-മൂന്നാം വാര്‍ഡ് ക്ലായിക്കോട്
കാറഡുക്ക ബ്ലോക്ക്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് മൗവാര്‍, മൂന്നാം വാര്‍ഡ് ബെള്ളൂര്‍, നാലാം വാര്‍ഡ് ആദൂര്‍, അഞ്ചാം വാര്‍ഡ് ദേലംമ്പാടി, എട്ടാം വാര്‍ഡ് കുറ്റിക്കോല്‍, ഒന്‍പതാം വാര്‍ഡ് ബേഡകം, പത്താം വാര്‍ഡ് കുണ്ടംകുഴി. പട്ടികജാതി സംവരണം-ഏഴാം വാര്‍ഡ് ബന്തടുക്ക. പട്ടികവര്‍ഗ്ഗ സംവരണം-രണ്ടാം വാര്‍ഡ് കുംമ്പടാജെ
മഞ്ചേശ്വരം ബ്ലോക്ക്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് കുഞ്ചത്തൂര്‍, നാലാം വാര്‍ഡ് മുളിഗദെ, അഞ്ചാം വാര്‍ഡ് പെര്‍മുദ്ദെ, എട്ടാം വാര്‍ഡ് പുത്തിഗെ, ഒന്‍പതാം വാര്‍ഡ് ഇച്ചിലംഗോട്, പതിനൊന്നാം വാര്‍ഡ് നയാബസാര്‍, 13-ാം വാര്‍ഡ് കടമ്പാര്‍, 15-ാം വാര്‍ഡ് മഞ്ചേശ്വരം. പട്ടികജാതി സംവരണം-പത്താാം വാര്‍ഡ് ബന്തിയോട്.
പരപ്പ ബ്ലോക്ക്: സ്ത്രീ സംവരണം-ഒന്നാം വാര്‍ഡ് കോടോം, നാലാം വാര്‍ഡ് പാണത്തൂര്‍, എട്ടാം വാര്‍ഡ് കമ്പല്ലൂര്‍, 11-ാം വാര്‍ഡ് കിനാനൂര്‍, 12-ാം വാര്‍ഡ് ബളാല്‍, 14-ാം വാര്‍ഡ് ബേളൂര്‍. പട്ടികവര്‍ഗ്ഗ സംവരണം-(സ്ത്രീ) ആറാംവാര്‍ഡ് കോട്ടമല. പട്ടികവര്‍ഗ്ഗ സംവരണം-ഒന്‍പതാം വാര്‍ഡ് എളേരി.
ജില്ലയിലെ ബ്ലോക്ക്-ജില്ലാപഞ്ചായത്ത് സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി ; വിശദ വിവരങ്ങൾ ഇങ്ങിനെ
Read Time:4 Minute, 57 Second