Read Time:1 Minute, 10 Second
തിരുവനന്തപുരം: 75 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്‌ഥാനതല ഉദ്‌ഘാടനം നാളെ രാവിലെ 11ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യമന്ത്രി കെ.കെ. ശൈലജ അധ്യക്ഷത വഹിക്കും. എം.പി.മാര്‍, എം.എല്‍.എ.മാര്‍, മറ്റ് ജനപ്രതിനിധികളും പങ്കെടുക്കും.തിരുവനന്തപുരം ജില്ലയില്‍ 12, കൊല്ലം 5, പത്തനംതിട്ട 6, ആലപ്പുഴ 3, കോട്ടയം 4, ഇടുക്കി 1, എറണാകുളം 4, തൃശൂര്‍ 19, പാലക്കാട് 6, മലപ്പുറം 8, കോഴിക്കോട് 5, കണ്ണൂരും കാസര്‍ഗോഡും ഓരോ കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഉദ്‌ഘാടനം ചെയ്യുന്നത്.
നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയതെന്ന് മന്ത്രി കെ.കെ.