0
0
Read Time:55 Second
www.haqnews.in
കാസറഗോഡ്:
കാസറഗോഡ് യുണൈറ്റഡ് ആശുപത്രിയിൽ സ്ത്രീയുടെ വയറ്റിൽ നിന്ന് 12കിലോ ഭാരമുള്ള മുഴ നീക്കം ചെയ്തു. പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോക്ടർ വീണ മഞ്ജുനാഥിന്റെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ആണ് 42 കാരിയുടെ വയറ്റിൽ നിന്നും പന്ത്രണ്ട് കിലോ തൂക്കം വരുന്ന അണ്ഡാശയമുഴ വിജയകരമായി നീക്കം ചെയ്തത്.
മാസങ്ങളായി കഠിനമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്ത്രീ ചികിത്സതേടി എത്തിയതായിരുന്നു ഇവിടെ. പരിശോധനയിൽ അണ്ഡാശയമുഴ വളർന്നതായി കണ്ടെത്തുകയും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുകയുമായിരുന്നു.