ബന്തിയോട്:
ബന്തിയോട് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ സഹായ ഹസ്തത്തിന് മാതൃകയാവുകയാണ്.മാസങ്ങൾക്കു മുമ്പ് ഗൾഫിൽ ഒരു അപകടത്തിൽ മരണപ്പെട്ട യുവാവിന്റെ കുടുംബത്തിനും അനാഥമായ 3 മക്കൾക്കും വേണ്ടിയുള്ള വീടിന്റെ ശിലാസ്ഥാപനമാണ് കുടുംബത്തിന്റെ സഹകരണത്തോടെ
ഇന്ന് നടന്നത്. ഈ കൂട്ടായ്മ നിർമ്മിക്കുന്ന രണ്ടാമത്തെ വീടിനാണ് ഇന്ന് തുടക്കം കുറിച്ചത്. രണ്ട് വർഷം മുമ്പാണ് ആദ്യത്തെ വീട് നിർമ്മിച്ച് നൽകിയത്.
തന്റെ പ്രവാസജീവിതത്തിൽ തുച്ഛമായ ശമ്പളത്തോടൊപ്പം ചെറിയ ഒരു വീട് എന്ന സ്വപ്നവുമായി മുന്നോട്ട് പോകുന്നതിനിടയിൽ അവിചാരിതമായി മരണം തട്ടിയെടുത്ത ഇവരുടെ സ്വപ്ന സാക്ഷാത്കാരത്തിന് മുന്നിട്ടിറങ്ങാൻ ഒരു മടിയും കാണിക്കാതെയാണ് ഇവർ തയാറായത് .
ചാരിറ്റിയും,സഹായങ്ങളും പല സംഘടനകളും,കൂട്ടായ്മകളും ചെയ്യാറുണ്ടെങ്കിലും വ്യത്യസ്ഥമായ രീതിയിലുള്ള മാതൃകാപരമായ ഒരു കൂട്ടായ്മയാണ് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ. ബന്തിയോട് ബദ്രിയ ജുമാ മസ്ജിദിന്റെ കീഴിലാണ് അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്.
ജമാഅത്തിന്റെ കീഴിലുള്ള നിർദ്ധരരായ കുടുംബങ്ങളിലെ പെൺകുട്ടികളുടെ കല്യാണ ആവശ്യത്തിനും,ചികിത്സാ സഹായത്തിനും,വീട് നിർമ്മാണ ആവശ്യത്തിനും മുഖ്യ പങ്ക് വഹിക്കുന്ന ഈ ഫൗണ്ടേഷൻ നിരവധി പാവങ്ങളുടെ അത്താണി കൂടിയാണ്.
നിരവധി വീടുകളിൽ അടുപ്പ് പുകയുന്നതും ഇവരുടെ കരങ്ങൾ മുഖേനയെന്നതും ശ്രദ്ദേയമാണ്. റംസാനിലും,കോവിഡ് കാലത്തും ചെയ്ത നന്മകൾ ഇവരുടെ പ്രധാന പ്രവർത്തനങ്ങളിൽ എന്നും മായാതെ നിൽക്കുകയാണ്.
സിറാജ് ഫൈസി ചേരാൽ ഉസ്താദിന്റെ നേതൃത്വത്തിൽ വീട് നിർമ്മാണത്തിന്റെ ശിലാസ്ഥാപനം നടത്തി ,ബന്തിയോട് ജമാഅത്ത് ഖത്തീബ് സുഹൈൽ ഫൈസിയും, ബഹു ഷബീബ് ഫൈസി , ജമാഅത്ത് പ്രസിഡണ്ട് ,അൽ ബദർ ചാരിറ്റി ഫൗണ്ടേഷൻ പ്രസിഡന്റ് , ജമാഅത്തിന്റെയും, ചാരിറ്റി കമ്മിയുടെ ഭാരവാഹികളും പ്രവർത്തകരും, നാട്ടുകാരും, ഉമറാക്കളും ഈ പരിപാടിയിൽ സംബന്ധിച്ചു.