താലൂക്ക് ആശുപത്രിയോടുള്ള അവഗണന. MJV യുടെ സത്യഗ്രഹ സമരം ആറാം  ദിവസം

താലൂക്ക് ആശുപത്രിയോടുള്ള അവഗണന. MJV യുടെ സത്യഗ്രഹ സമരം ആറാം  ദിവസം

0 0
Read Time:1 Minute, 7 Second

ഉപ്പള:
മഞ്ചശ്വരം താലൂക് ആശുപത്രിയോട് അധികൃതർ കാണിക്കുന്ന അവഗണക്കെതിരെ  മംഗൽപാടി ജനകീയ വേദി നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ആറാം  ദിവസത്തിലേക്ക് കടന്നു.

നിരവധി സംഘടനകളും, വ്യക്തികളും ഐക്യ ദാർഢ്യവുമായി സമരപ്പന്തലിലേക്ക് കടന്ന് വരുന്നുണ്ട്. ബിൽഡ് അപ്പ് കാസര്ഗോടാണ് ഇന്ന് പിന്തുണയുമായി എത്തിയത്. ബിൽഡ് അപ്പ് കാസറഗോഡ് ഭാരവാഹി ദയാക്കർ മാട ഉത്ഘാടനം നിർവഹിച്ചു. കുക്കൽ ബാലകൃഷ്ണൻ സർ മുഖ്യഅതിഥിയായിരുന്നു,  ഡോ:മജീദ് മജിർപള്ള, റഫീഖ് മാസ്റ്റർ, ഹകീം പ്രിൻസ്, ആരിഫ്, ഓ. എം. റഷീദ്, മഹമൂദ് കൈകമ്പ, ഹമീദ് കോസ്മസ്, തുടങ്ങിയവർ ആശംസയർപ്പിച്ചു സംസാരിച്ചു. അഡ്വ:അബ്ദുൽ കരീം പൂന അധ്യക്ഷം വഹിച്ചു. സിദ്ദിഖ് കൈകമ്പ സ്വാഗതവും റൈഷാദ് ഉപ്പള നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!