ഉപ്പള:
സംസ്ഥാന എം എസ്.എഫ് കമ്മിറ്റി തയ്യാറാക്കിയ ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് കേരളാ നിയമസഭ അംഗങ്ങൾക് കൈമാറുന്നത്തിന്റെ ഭാഗമായി മഞ്ചേശ്വരം എം.എൽ.എ. എം സി ഖമറുദ്ദീന് എം.എസ്.എഫ് പഠന റിപ്പോർട്ട് എം.എസ്.എഫ്.മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൈമാറി.
വരും ദിനങ്ങളിൽ കേരളനിയമസഭയിലും തെറ്റായ ദേശീയ വിദ്യാഭ്യാസ നയത്തിനുതിരെ പ്രതിഷേധം ഉയർത്താനും കൺകറന്റെ ലിസ്റ്റിൽ വരുന്ന വിദ്യാഭ്യാസം കാവി കേന്ദ്രീകരണം നടത്തി ഫെഡറൽ സിസ്റ്റത്തെ തകർക്കാനുള്ള നടപടികൾക്കെതിരെ കേരള നിയമസഭയിൽ ഐക്യകണ്ഠേന പ്രമേയം പാസാക്കാൻ മുന്നോട്ട് വരണമുന്നും എം.എൽ.എ യോട് ആവശ്യപ്പെട്ടു. ചടങ്ങിൽ എം.എസ്.എഫ്.ജില്ലാ വൈസ് പ്രസിഡന്റ് സഹദ് അംഗഡിമൊഗർ, എം.എസ്.എഫ് മണ്ഡലം ജനറൽ സെക്രട്ടറി മുഫാസി കോട്ട,വൈസ് പ്രസിഡന്റ് സാലി ബന്ദിയോട്,
എം.എസ്.എഫ് ജില്ലാ സമിതി അംഗം റഹിം പള്ളം,പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് നമീസ് കുതുകോട്ടി,ഫഹദ് കോട്ട,നജീൽ എന്നിവർ സംബന്ധിച്ചു.
ദേശീയ വിദ്യാഭ്യാസ നയം എം.എസ്.എഫ് പഠന റിപ്പോർട്ട് മഞ്ചേശ്വരം എം.എൽ.എ ക്ക് കൈമാറി
Read Time:1 Minute, 32 Second