Read Time:1 Minute, 18 Second
തിരുവനന്തപുരം:
മംഗൽപാടിയിൽ സ്ഥിതി ചെയ്യുന്ന മഞ്ചേശ്വരം താലൂക്ക് ആശുപത്രിയോടുള്ള സർക്കാരിന്റെ അവഗണ അവസാനിപിച്ച് എത്രയും പെട്ടെന്ന് കിഫ്ബിയിൽ നിന്ന് ഫണ്ടനുവദിക്കണമെന്നാവശ്യപ്പട്ട് എം.സി കമറുദ്ധീൻ എം.എൽ.എ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചറെയും ധന മന്ത്രി തോമസ് ഐസക്കിനെയും നേരിൽ കണ്ട് കത്ത് നൽകി.
താലൂക്ക് ആശുപത്രി എന്ന പേരിൽ സാധാരണ പി എച്ച് സി നിലവാരത്തിലാണ് ആശുപത്രിയുടെ പ്രവർത്തനമെന്നും ആവശ്യമായ ഡോക്ടർമാരോ കെട്ടിടങ്ങളോ അവിടെയില്ലെന്ന കാര്യങ്ങളും കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കർണാടക അതിർത്തി അടച്ചത് മൂലം ആവശ്യമായ ചികിത്സ കിട്ടാതെ മഞ്ചേശ്വരം താലൂക്കിൽ നിന്ന് മാത്രം 20ഓളം ആൾക്കാർ മരണപ്പെട്ട കാര്യങ്ങളിലും
ആരോഗ്യ-ധന മന്ത്രിമാരുടെ ശ്രദ്ധയിൽ പെടുത്തിയതായി എം എൽ എ അറിയിച്ചു.