തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2406 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു കാസറഗോഡ് 231 . പത്തു മരണം കൂടി ഇന്ന് സ്ഥിരീകരിച്ചതായും ആദേഹം അറിയിച്ചു. ഒരു ഇടവേളയ്ക്ക് ശേഷം മുഖ്യമന്ത്രി നടത്തിയ പത്ര സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിര്‍ണായക ഘട്ടത്തിലൂടെ സംസ്ഥാനം കടന്നുപോകുന്നതെന്നും നിലവിലെ സ്ഥിതി അപ്രതീക്ഷിതമല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
ലോകത്തില്‍ ആദ്യം കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിലൊന്നാണ് കേരളമെന്നും അത് കണക്കിലെടുത്താല്‍ മറ്റിടങ്ങളെ അപേക്ഷിച്ച് രോഗത്തെ ഉച്ഛസ്ഥായിലെത്താതെ പിടിച്ചുനിര്‍ത്താനായിയെന്നും അദേഹം പറഞ്ഞു.
‘രാജ്യം ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമാണ്. 75,995 കേസുകളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. 47,828 കേസുകളുമായി ബ്രസീല്‍ രണ്ടാമതാണ്. നമ്മുടെ രാജ്യത്തിലെ സ്ഥിതി ഗുരുതരമാണ്. മരണം ഒരു ദിവസം ആയിരത്തില്‍ കൂടുതലാണ്. ഇന്നലെ 1017 പേരാണ് രാജ്യത്ത് മരിച്ചത്. ദക്ഷിണേന്ത്യയിലും രോഗവ്യാപനം രൂക്ഷമാണ്. കര്‍ണാടകയില്‍ മൂന്ന് ലക്ഷം കേസുകളായി. 5107 പേര്‍ മരിച്ചു. തമിഴ്നാട്ടില്‍ നാല് ലക്ഷം കേസായി. ഏഴായിരം പേര്‍ മരിച്ചു.’ മുഖ്യമന്ത്രിയുടെ വാക്കുകള്‍