ഉപ്പള ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള ഈ മരം വീഴുന്നതിന് മുമ്പ് മുറിച്ച് മാറ്റുമോ
ഉപ്പള :
ഉപ്പള ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള ഈ മരം വീഴുന്നതിന് മുമ്പ് മുറിച്ച് മാറ്റുമോ?
കാസറഗോഡ്-മംഗലപുരം ഹൈവേയിൽ ഉപ്പള കൈക്കമ്പയിലാണ് കൂറ്റൻ മരം ഏത് നേരവും റോഡിലേക്ക് വീഴാറായി നിൽക്കുന്നത്. മാസങ്ങൾക്ക് മുമ്പ് ബന്ധപ്പെട്ടവരെ ശ്രദ്ദയിൽ പെടുത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ മുറിച്ച് മാറ്റാനോ മറ്റോ നടപടി ആയിട്ടില്ല. സംസ്ഥാനത്ത് കഴിഞ്ഞയാഴ്ച്ച റോഡരികിലുള്ള മരം കമ്പിയിൽ തട്ടി വീണു ബൈക്ക് യാത്രക്കാരന്റെ ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ വായിച്ചതാണ്.
ദിവസേന ആയിരക്കണക്കിന് വാഹനങ്ങൾ തലങ്ങും വിലങ്ങും പായുന്ന ഈ ദേശീയ പാതയിൽ അപകട സാധ്യത മുന്നിൽ കണ്ടിട്ടും അധികൃതർ നടപടിയെടുക്കാൻ തയാറാകാത്തതും പ്രതിശേധാർഹമാണ്. ജില്ലയിൽ കനത്ത മഴയും,കാറ്റും ഉണ്ടായിക്കൊണ്ടിരിക്കുന്ന ഈ സഹചര്യത്തിൽ ഏത് സമയത്തും മരം റോഡിൽ വീഴാൻ സാധ്യതയും കൂടുതലാണ്. അപകടം ഉണ്ടാകുന്നതിന് മുമ്പ് ബന്ധപ്പെട്ട അധികാരികൾ പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഇപ്പഴും ഇവിടത്തെ ജനങ്ങൾ .