ബന്തിയോട്:
മുട്ടം കുന്നിൽ ഭാഗങ്ങളിൽ ഒരു കൂട്ടം സാമൂഹിക ദ്രോഹികളുടെ
അഴിഞ്ഞാട്ടം സത്രീകളും,കുട്ടികളും മാത്രം താമസിക്കുന്ന വീട്ടുകാർ ഭീതിയിൽ.
പുരുഷൻമാരില്ലാത്ത വീടുകളിൽ രാത്രി കാലങ്ങളിൽ വാതിലിൽ തട്ടുകയും കുട്ടികൾ അടക്കം ഉള്ള സ്ത്രീകളെ ഭിഷണി പെടുത്തുകയും ചെയുന്നതായാണ് പരാതി.
ഒരു വാടക ക്വാട്ടേർസിൽ താമസിക്കുന്ന കർണ്ണാടക സ്വദശികൾ ആയ കുറച്ചു യുവാക്കൾ ആണ് ഇതിനു പിന്നിലെന്നു നാട്ടുകാർ ആരോപിക്കുന്നു.
ഇന്നലെ പെരിങ്കടി കടപ്പുറത്ത് പിടിയിലായ മണൽ മാഫിയയുമായി ബന്ധമുണ്ടോയെന്നും സംശയമുണ്ട്.
ഈയടുത്തായി നാട്ടിൽ കഞ്ചാവ്,മണൽ മാഫിയ സംഘം അഴിഞ്ഞാടുന്നത് കൂടി വരികയാണെന്നും നാട്ടുകാർ സംഘടിച്ചു ഇവരെ പിടിക്കാനുള്ള കാര്യവും ആലോചിക്കുന്നുണ്ട്. ഇനിയും ഇത് പോലെയുള്ള അഴിഞ്ഞാട്ടം തുടർന്നാൽ നിയമനടപടിയുമായി മുന്നോട്ട് പോകാനൊരുങ്ങുമെന്ന് പ്രദേശ വാസികൾ പറയുന്നു.
ബന്തിയോട് മുട്ടം കുന്നിൽ പ്രദേശങ്ങളിൽ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം
Read Time:1 Minute, 28 Second