കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു

കൊറോണ കാലമായിട്ട് പോലും മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ വീണ്ടും നിർത്തലാക്കിയ സ്ഥിതിയിൽ ; രോഗികൾ വലയുന്നു

1 0
Read Time:1 Minute, 22 Second

ഉപ്പള :
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയിലെ കിടത്തി ചികിത്സ നിർത്തലാക്കിയ സ്ഥിതിയിൽ. ഒരു വർഷം മുമ്പ് ആരംഭിച്ച കിടത്തി ചികിത്സയാണ് വീണ്ടും നിർത്തലാക്കിയ സ്ഥിതിലുള്ളത്. മുമ്പും ഇവിടെ ഇതേ അസ്ഥ ഉണ്ടായിട്ടുണ്ട്. കൊറോണ കാലമായത് കൊണ്ട് സ്വകാര്യ ആശുപത്രിയിൽ രോഗികളെ പരിശോധിക്കാൻ പോലും തയ്യാറാവാത്ത ഈ സമയത്ത് പാവപ്പെട്ടവർക്കും,മറ്റും ഏക ആശ്രയമാകേണ്ട ആശുപത്രിയാണ് നാൾക്കുനാൾ പിന്നോട്ട് പോകുന്ന അവസ്ഥ കാണാൻ കഴിയുന്നത്. അധികൃതർ ഇടപെട്ട് എത്രയും പെട്ടെന്ന് ഇതിനൊരു പരിഹാരം കാണണമെന്ന് ഇവിടത്തെ ജനങ്ങൾ ആവശ്യപ്പെടുന്നു. താലൂക്കാശുപത്രിയുടെ ശോചനീയാവസ്ഥയ്ക്കെതിരെയും,കിഫ്ബി വഴി ആശുപത്രി കെട്ടിടം പണിയണമെന്നാവശ്യപ്പെട്ട് കൊണ്ട് പ്രതിശേധം നടക്കുന്ന ഈയൊരു സമയത്ത് തന്നെയാണ് രോഗികൾക്ക് വീണ്ടും ഇങ്ങനെയൊരു പ്രഹരമേറ്റിരിക്കുന്നത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!