മഞ്ചേശ്വരം: ഇന്നലെ കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവത്തിൽ
ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം മഞ്ചേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ കാസറഗോഡ് കെയർവെൽ ആശുപത്രിയിൽ കോവിഡ് ബാധിച്ച് മരണപ്പെട്ട കുഞ്ചത്തൂരിലെ ഖദീജുമ്മയുടെ റിപ്പോർട്ട് നെഗറ്റീവാണെന്നും, ജില്ലാ മെഡിക്കൽ ഓഫീസർക്കും, ഭരണകൂടത്തിനും തെറ്റ് പറ്റിയെന്നും, ഡി. എം. ഒ. ബന്ധുക്കളെ നേരിൽ വിളിച്ചു ക്ഷമാപണം നടത്തിയെന്നുമുള്ള ശബ്ദ സന്ദേശമാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. ഒപ്പം, മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം കോവിഡ് മാനദണ്ഡം പാലിക്കാതെ ബന്ധുക്കൾക്ക് വിട്ട് കൊടുത്ത ആശുപത്രിയുടെ നടപടിയെ ചോദ്യം ചെയ്ത് വീഡിയോ ദൃശ്യം പകർത്തിയ സാമൂഹ്യ പ്രവർത്തകൻ കെ. എഫ്. ഇഖ്ബാലിനേയും മോശമായി ചിത്രീകരിച്ച് അപമാനിച്ചിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപെട്ട ജില്ലാ പോലീസ് മേധാവി ഉടൻ കേസെടുത്തു അന്വേഷണം ആരംഭിക്കാൻ മഞ്ചേശ്വരം പോലീസിന് നിർദേശം നൽകുകയായിരുന്നു.
നാട്ടിൽ കോവിഡ് രോഗികൾ നാൾക്ക് നാൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഇത്തരം കുപ്രചരണങ്ങൾ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്നതായും ഇത്തരം സാമൂഹ്യദ്രോഹികൾക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. പ്രതിക്ക് വേണ്ടി മഞ്ചേശ്വരം പോലീസ് അന്വേഷണം ആരംഭിച്ചു.
കോവിഡ് പോസിറ്റീവായി മരണപെട്ട രോഗിയെ നെഗറ്റീവാണെന്നു വരുത്തി തീർത്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച സംഭവം: ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശ പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Read Time:2 Minute, 12 Second