0
0
Read Time:53 Second
www.haqnews.in
കുമ്പള : പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയത്തിലും എ പ്ലസ് നേടി ഉന്നത വിജയം കരസ്ഥമാക്കിയ ആരിക്കാടി കൊടിയമ്മയിലെ ഫാത്തിമത്ത് മഹ്ലൂഫ യെ മുസ്ലിം ലീഗ് കൊടിയമ്മ വാർഡ് കമ്മിറ്റി അനുമോദിച്ചു. വാർഡ് പ്രസിഡണ്ട് ഐ കെ അബ്ദുല്ല കുഞ്ഞി ഉപഹാരവും മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് ജനറൽ സെക്രട്ടറി അഷ്റഫ് കൊടിയമ്മ ക്യാഷ് അവാർഡും നൽകി.
വാർഡ് ജന.സെക്രട്ടറി അബ്ബാസ് കൊടിയമ്മ, മുസ്ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് സിദ്ധീഖ് ഊജാർ, എം എസ് എഫ് യൂണിറ്റ് സെക്രട്ടറി ഇർശാദ് പള്ളത്തിമാർ, യൂസഫ് കൊടിയമ്മ സംബന്ധിച്ചു.