ഉപ്പള:മഞ്ചേശ്വരം താലൂക്ക് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയുക എന്നതുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ചു മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന സമരത്തിന് ഉപ്പള രാജീവ് ഗാന്ധി ഫൌണ്ടേഷൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.
രണ്ട് വർഷം മുമ്പേ താലൂക്ഹെഡ് ക്വാർട്ടേഴ്‌സ് ആയി ഉയർത്തിയിട്ടും ആശുപത്രിയുടെ വളർച്ച താഴേക്കു തന്നെയാണ്. ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ജനങ്ങൾക്ക് വേണ്ടി ഈ വെല്ലുവിളി ഏറ്റെടുത്ത മംഗൽപാടി ജനകീയ വേദി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
കിഫ്ബിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് കെട്ടിട സമുച്ചയം ലഭ്യമാക്കണമെന്നും മുറവിളി ഉയരുന്നുണ്ട്. കോവിഡ് കാലത്ത് മഞ്ചേശ്വരം താലൂക്കിൽ ഇരുപതോളം ആളുകൾക്ക് ജീവൻ നഷ്ട്ടമായിട്ടും കണ്ണ് തുറക്കാത്ത അധികാരികളുടെ കണ്ണ് തുറപ്പിക്കാൻ ഈ സമരത്തിന് കഴിയട്ടെയെന്ന് ചെയർമാൻ ഓ. എം. റഷീദ്, കൺവീനർ ഹാരിസ് മദർ ഗോൾഡ് എന്നിവർ പറഞ്ഞു.