ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 449 പേർക്ക് കാസറഗോഡ്9പേർക്ക്
തൃശൂർ 9,കാസറഗോഡ് 9 ഇടുക്കി 4,ആലപ്പുഴ119,തിരുവനന്തപുരം 63,പാലക്കാട്,19,കോഴിക്കോട്16,പത്തനംതിട്ട 47,കോട്ടയം10,കണ്ണൂർ44,കൊല്ലം33,എറണാകുളം 15,വയനാട്14,മലപ്പുറം 47 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്കുകൾ. ഇന്ന് രോഗ മുക്തി നേടിയത് 162പേർ.
കാസറഗോഡ് ജില്ലയിലെ കണക്ക് ചുവടെ
നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനടക്കം ജില്ലയില്‍ ഇന്ന് (ജൂലൈ 13) ഒമ്പത് പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.ഏഴ് പേര് വിദേശത്ത് നിന്നെത്തിയവരും ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ഡി എം ഒ ഡോ എ വി രാംദാസ് അറിയിച്ചു.
വിദേശത്ത് നിന്നെത്തിയവര്‍: ജൂണ്‍ 24 ന് ഖത്തറില്‍ നിന്ന് വന്ന 58 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി, ജൂണ്‍ 27 ന് വന്ന 30 വയസുള്ള മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി, ജൂണ്‍ 21 ന് വന്ന 34 വയസുള്ള ചെമ്മനാട് പഞ്ചായത്ത് സ്വദേശി,ജൂലൈ ഒന്നിന് വന്ന 22 വയസുള്ള കാസര്‍കോട് നഗരസഭ സ്വദേശി, ജൂണ്‍ 26 ന് വന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശി(എല്ലാവരും ദുബായില്‍ നിന്ന് വന്നവര്‍), ജൂണ്‍ 24 ന് ഒമാനില്‍ നിന്ന് വന്ന 28 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, ജൂണ്‍ 25 ന് സൗദിയില്‍ നിന്ന് വന്ന 21 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശിനി
ഇതര സംസ്ഥാനത്ത് നിന്ന് വന്നത്: ജൂലൈ ഏഴിന് ബംഗളൂരുവില്‍ നിന്നെത്തിയ 35 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി
സമ്പര്‍ക്കം : നീലേശ്വരം നഗരസഭയിലെ ആരോഗ്യ പ്രവര്‍ത്തകനായ 54 വയസുള്ള കരിവെള്ളൂര്‍ പഞ്ചായത്ത് സ്വദേശി
9 പേര്‍ക്ക് രോഗമുക്തി
പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ 27 ന് കോവിഡ് സ്ഥീരീകരിച്ച 25 വയസുള്ള കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി,ജൂലൈ ആറിന് പോസിറ്റീവായ കഞ്ഞങ്ങാട് നഗരസഭയിലെ നാല് വയസുള്ള രണ്ട് ആണ്‍കുട്ടികള്‍(എല്ലാവരും അബുദാബി),
ഉദയഗിരി സി എഫ് എല്‍ ടി സിയില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ രണ്ടിന് പോസിറ്റീവായ 30 വയസുള്ള ബേഡഡുക്ക പഞ്ചായത്ത് സ്വദേശി(കുവൈത്ത്)
തലശ്ശേരി ജനറല്‍ ആശുപത്രി: ജൂലൈ മൂന്നിന് കോവിഡ് സ്ഥിരീകരിച്ച 25 വയസുള്ള പള്ളിക്കര പഞ്ചായത്ത് സ്വദേശി( ദുബായ്)
കാസര്‍കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് രോഗമുക്തി നേടിയവര്‍: മെയ് 25 ന് പോസിറ്റീവായ 26 വയസുള്ള കുമ്പള പഞ്ചായത്ത് സ്വദേശി( മഹാരാഷ്ട്ര), ജൂലൈ അഞ്ചിന് പോസിറ്റീവായ 40 വയസുള്ള മീഞ്ച പഞ്ചായത്ത് സ്വദേശി(സമ്പര്‍ക്കം)
പടന്നക്കാട് കോവിഡ് ചികിത്സാ കേന്ദ്രത്തില്‍ നിന്ന് രോഗമുക്തി നേടിയവര്‍: ജൂലൈ ഒന്നിന് പോസിറ്റീവായ 27 വയസുള്ള നീലേശ്വരം നഗരസഭാ സ്വദേശി (കുവൈത്ത്),ജൂലൈ നാലിന് രോഗംസ്ഥിരീകരിച്ച 31 വയസുള്ള അജാനൂര്‍ പഞ്ചായത്ത് സ്വദേശി(ദുബായ്)
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേര്
വീടുകളില്‍ 5587 പേരും സ്ഥാപനങ്ങളില്‍ നീരിക്ഷണത്തില്‍ 768 പേരുമുള്‍പ്പെടെ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 6355 പേരാണ്. പുതിയതായി 371 പേരെ നീരിക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വെ അടക്കം 30 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 1266 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 529 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു.