ഉപ്പള:
മംഗൽപ്പാടി ജനകീയ വേദി നടത്തുന്ന
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പൂർണ്ണ പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ.
വർഷങ്ങളായി വാഗ്ദാനങ്ങളിൽ മാത്രം ഒതുങ്ങുകയും,കൊറോണ കാലത്ത് ജനങ്ങൾക്ക് ഉപകാരപ്രദമാവേണ്ട ആശുപത്രി വെറും നാമത്തിൽ മാത്രം ഒതുങ്ങിയ സഹചര്യത്തിൽ ജനങ്ങൾ ഒന്നടങ്കം ഇതിനെതിരെ പ്രതിശേധവുമായി രംഗത്തിറങ്ങുകയാണ്. അതിർത്തിയടച്ചപ്പോൾ 21 ജീവനുകൾ പൊലിഞ്ഞ ഇവിടെ അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രിയെന്നത് നിർബന്ധമാണ്. കൂടാതെ എസ്.കെ.എസ്.എസ്.എഫ് ജൂലൈ 14 മുതൽ 20 വരെ ഓൺലൈൻ ഫോട്ടോ ഫ്രെയിം ക്യാമ്പയിൻ നടത്താനും,ബന്ധപ്പെട്ടവർക്ക് ആശുപത്രിയുടെ ശോചനീയാവസ്ഥ എത്രയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. മംഗൽപ്പാടി ജനകീയ വേദിയും, മംഗൽപ്പാടിയിലെ നാട്ടുകാരും ചേർന്ന് നടത്തുന്ന ഓൺലൈൻ ക്യാമ്പയിനും, മഞ്ചേശ്വരം താലൂക്കാശുപത്രിയെ കിഫ്ബിയിലുൾപ്പെടുത്തി കെട്ടിടം പണിയുക എന്ന ആവശ്യവുമായി നേരിട്ട് നടത്താനുദ്ദേശിക്കുന്ന പ്രതിശേധ സമരത്തിനും സംഘടനകളും,ക്ലബുകളും,കൂട്ടായ്മയും മുമ്പോട്ട് വരുന്ന കാഴ്ചയാണ് കാണുന്നത്.
എസ് കെ എസ് എസ് എഫ് കുമ്പള മേഖല പ്രസിഡണ്ട് കബീർ ഫൈസി പെരിങ്കടി, മംഗൽപാടി ക്ളസ്റ്റർ പ്രസിഡന്റ് ശകീൽ അസ്ഹരി കൊക്കച്ചാൽ, സെക്രട്ടറി അഫ്രീദ് അസ്ഹരി,ട്രഷറർ ഫൈസൽ ദാരിമി ,വൈസ് പ്രസിഡണ്ട് ബഷീർ ഹനീഫി ,വർക്കിങ് സെക്രട്ടറി ഫാസിൽ അസ്ഹരി ഉപ്പള, പ്രവർത്തക സമിതി അംഗങ്ങളായ റിയാസ് വാഫി പെരിങ്കടി,ബഷീർ ഫൈസി,അസീസ് ബേക്കൂർ,ഇബ്രാഹിം ഹനീഫി, താജുദ്ധീൻ യമാനി,ഹനീഫ് മുസ്‌ലിയാർ, സഹീദ് അൻസാരി ,സിദ്ധീഖ് ബേക്കൂർ ,സര്ഫറാസ് ബന്തിയോട് ,അഫ്രീദ് പെരിങ്കടി എന്നിവർ ഐക്യധാർഡ്യവുമായി മുന്നോട്ട് വന്നു.
മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുടെ വികസനത്തിനായുള്ള സമരത്തിന് പിന്തുണയുമായി എസ്.കെ.എസ്.എസ്.എഫ് മംഗൽപ്പാടി ക്ലസ്റ്റർ
Read Time:2 Minute, 39 Second