ഉപ്പള:
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഉപ്പള യൂണിറ്റിന്റെ പരിധിയിൽ വരുന്ന വ്യാപാരികൾക്ക് കഴിഞ്ഞ രണ്ട് മാസമായി കൊറോണ എന്ന മഹാമാരിപിടിപെട്ടതുമായി ബന്ധപ്പെട്ട് ദുരിതമനുഭവിക്കുന്നത്. ജൂൺ മാസം മുതൽ ആവശ്യസാധനങ്ങൾ അടക്കമുള്ള വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ചിട്ടുണ്ട് എങ്കിൽ പോലും വീണ്ടും ജൂലൈ 8 മുതൽ കടകളടച്ച് ഒരു അവസ്ഥ വന്നിട്ടുണ്ട് ഇതുമൂലം ദൈനംദിന ജീവിതം പോലും മുന്നോട്ടു കൊണ്ടു പോകാൻ പറ്റാതെ ആത്മഹത്യയിലേക്ക് പോകാനുളള അവസ്ഥയിലാണ്
.ഇനി വരാനിരിക്കുന്ന പെരുന്നാളിനോടനുബന്ധിച്ച് പലരിൽ നിന്നും വായ്പ എടു ത്തും, സ്വർണ്ണം പണയം വച്ചും, സാധനങ്ങൾ വാങ്ങിയ വ്യാപാരികൾ ഇനിയെന്ത് ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഉപ്പളയിൽ ഉള്ള പൊതുഗതാഗതമടക്കം നിർത്തലാ ക്കാതെയും, വഴിയോര കച്ചവടക്കാരെ നിയന്ത്രിക്കാതെയും സർക്കാറിന്റെ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് കൊണ്ട് കച്ചവടം ചെയ്യുന്ന വ്യാപാരികളെ മാത്രം അടപ്പിച്ച് കൊണ്ട് ഇതുപോലുള്ള മാരക രോഗത്തിന് തടയിടാൻ അസാധ്യമാണ്.
ആയതിനാൽ ബഹുമാനപ്പെട്ട ജില്ലാ കളക്ടർ പോലീസ് മേധാവികൾ ആരോഗ്യവകുപ്പ് തുടങ്ങിയവർ ഈ വിഷയം ഗൗരവമായി ചർച്ച ചെയ്ത് ഉപ്പളയിലുള്ള മുഴുവൻ വ്യാപാരസ്ഥാപനങ്ങളും നിശ്ചിതസമയം വച്ചുകൊണ്ട് തുറന്നു പ്രവർത്തിക്കാൻ അവസരം ഉണ്ടാക്കി തരണം എന്ന് വ്യാപാരി വ്യവസായിഏകോപന സമിതി കുമ്പള പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.പ്രസിഡണ്ട് മുഹമ്മദ് റഫീഖ്, സെക്രട്ടറി കമലാക്ഷ, അബ്ദുൽ ജബ്ബാർ, റൈഷാദ് ഉപ്പള എന്നിവർ പങ്കെടുത്തു.