ശംഖുംമുഖം: ഡിേപ്ലാമാറ്റിക് ബാഗേജിെന്റ മറവിലുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ സഹായകമായത് കസ്റ്റംസ് കമീഷണര്‍ സുമിത് കുമാറിെന്റ ദൃഢനിശ്ചയം. പരിശോധന പാളിയാല്‍ തകരുന്നത് ജോലിയും ഇന്ത്യ-യു.എ.ഇ നയതന്ത്ര ബന്ധവുമാെണന്നറിഞ്ഞിട്ടും വിവരം നല്കിയ ആളിലുള്ള ഉറച്ചവിശ്വാസത്തില്‍ കമീഷണര്‍ നടപടി നീക്കുകയായിരുന്നു.
രഹസ്യവിവരത്തെ തുടര്‍ന്ന് കമീഷണര്‍ തിരുവനന്തപുരത്ത് കാര്‍ഗോ ചുമതലയുള്ള അസിസ്റ്റന്റ് കമീഷണര്‍ രാമമൂര്‍ത്തിയെ വിളിച്ച് ലഗേജുകള്‍ സ്കാന്‍ ചെയ്യാന്‍ നിര്‍ദേശം നല്കി.
സ്കാനിംഗില്‍ എയര്‍ കംപ്രസറുകളും പൈപ്പുകളും കണ്ടതോടെ സംശയമായി. കമീഷണര്‍ വിദേശകാര്യ വകുപ്പിനെ കാര്യങ്ങള്‍ ധരിപ്പിച്ചു. ബാഗേജ് തുറക്കാന്‍ അനുമതിയും തേടി. യു.എ.ഇയുമായി ബന്ധപ്പെട്ട ശേഷം കേന്ദ്രം അനുമതി നല്കി. കൊച്ചിയില്‍നിന്ന് രണ്ട് കസ്റ്റംസ് ജോയന്റ് കമീഷണര്‍മാരെ തിരുവനന്തപുരത്തേക്കയച്ചു.
കോണ്‍സുലേറ്റിലെ മുന്‍ പി.ആര്.ഒ സരിതിനെ രഹസ്യമായി കസ്റ്റഡിയിലെടുത്ത് കൊച്ചിയില്‍ എത്തിക്കാനും കമീഷണര്‍ ജോയന്റ് കമീഷണര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അതിരഹസ്യമായതിനാല് കസ്റ്റംസിലെ പലരും അറിഞ്ഞില്ല. പൊലീസും കേന്ദ്ര ഏജന്‍സികളുടെ രഹസ്യാന്വേഷണ സംഘങ്ങളും വിവരം അറിെഞ്ഞത്തിയെങ്കിലും പ്രവേശനം അനുവദിച്ചില്ല.
വിവരം നല്‍കുന്നവര്‍ക്ക് കൂടുതല്‍ പണം പ്രഖ്യാപിച്ച കേന്ദ്ര ഏജന്‍സികളുടെ തന്ത്രമാണ് ഇത്രയും രഹസ്യസ്വഭാവമുള്ള സ്വര്‍ണക്കടത്ത് പിടികൂടാന്‍ പ്രധാന കാരണം. ഒരു കിലോ സ്വര്‍ണത്തിന് 50,000 രൂപയാണ് നിലവില്‍ ഇവര്‍ക്ക് നല്‍കിയിരുന്നത്. വില ഉയര്‍ന്നതിനാല്‍ സ്വര്‍ണക്കടത്ത് കൂടിയേക്കാമെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പ്രതിഫലം ഇരട്ടിയിലധികമാക്കിയിരുന്നു.