റിയാദ്: രണ്ട് ദിവസം മുമ്പ് അസുഖം മൂലം മരണപ്പെട്ട മായിപ്പാടി മജൽ സ്വദേശി അബ്ബാസിൻ്റെ ജനാസ മറവ് ചെയ്തു.
സൗദി സമയം 10.30 ഓടെ ഹോസ്പിറ്റലിൽ നിന്നും രേഖകൾ ക്ലീറാക്കിയതിന് ശേഷം വിട്ട് കിട്ടിയ മയ്യിത്ത് റിയാദ് എക്സിറ്റ് 15 അൽറാജ്ഹി പള്ളിയിൽ കുളിപ്പിച്ച് ജനാസ നമസ്കാരവും നടന്നതിന് ശേഷം നസീമിലെ ഖബർസ്ഥാനിൽ മറവ് ചെയ്യുകയായിരുന്നു.
പൊതുവെ സുസ്മേര വദനനായിരുന്ന അബ്ബാസിൻ്റെ അവസാന യാത്രയും പുഞ്ചിരിയോടെയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. മുഹിമ്മാത്തടക്കമുള്ള സ്ഥാപനങ്ങളെ നെഞ്ചേറ്റുകയും സ്ഥാപനങ്ങളുടെയും ICF പോലെയുള്ള സംഘടനകളുടേയും എല്ലാ ആത്മീയ മജ്ലിസുകളിലും മുൻനിരയിൽ തന്നെ സ്ഥാനം പിടിച്ചിരുന്ന അബ്ബാസിൻ്റെ വിയോഗം ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ് ബന്ധുക്കളും സ്ഥാപന സഹകാരികളും സംഘടനാ പ്രവർത്തകരും.
മുഹിമ്മാത്തിൻ്റെ റിയാദ് ഘടകം സംലടിപ്പിച്ച് വരാറുള്ള പ്രതിമാസ അഹ്ദലിയ്യ സ്വലാത്ത് മജ്ലിസിൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രവർത്തകർ ചൊല്ലാറുള്ള തഹ്ലീൽ ഏറ്റെടുക്കുന്നതിലും അബ്ബാസ് മുൻപന്തിയിലായിരുന്നു.
ബന്ധുക്കളോടൊപ്പം മുഹിമ്മാത്ത് റിയാദ് കമ്മിറ്റി ഭാരവാഹികളും ഐ സി എഫ്, കെ എം സി സി പ്രവർത്തകരും മയ്യിത്ത് സംസ്കരണ പരിപാടികളിൽ മുഴു സമയവും സജീവ സന്നിഹിതരായിരുന്നു.
അബ്ബാസ് മായിപ്പാടിക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Read Time:2 Minute, 0 Second